കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ട് ; നരേന്ദ്ര മോദി
രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമായി പടരുന്നതിനിടെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു.കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി. രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടാണ്. കോവിഡിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പിന്തുണ നൽകും.കോവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചാണു നീങ്ങുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 45 വയസിന് മുകളിലുള്ളവർക്കുള്ള സൗജന്യ വാക്‌സിൻ സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്. വാക്‌സിന്റെ നേട്ടങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങൾ തയാറാകണം. സൗജന്യ വാക്‌സിൻ പദ്ധതി […]
