Kerala News

ബില്ലടച്ചില്ല,മലപ്പുറം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

  • 6th February 2023
  • 0 Comments

മലപ്പുറം കലക്ട്രറേറ്റിലെ പ്രധാനപ്പെട്ട ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി.കലക്ടറേറ്റിലെ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കണ്ടറി റീജനല്‍ ഡയറക്ടറേറ്റ് അടക്കമുള്ള ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. ഞായറാഴ്ച അവധി ദിവസത്തിന് ശേഷമെത്തിയ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ്.പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിനൽ ഡയരക്ടറേറ്റ്, എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. മാസങ്ങളായി ബിൽ കുടിശ്ശിക വന്നതിനാലാണ് നടപടിയെടുത്തതെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

error: Protected Content !!