Kerala News

മലബാർ എക്‌സ്പ്രസ് ട്രെയിനില്‍ തീപ്പിടുത്തം

  • 17th January 2021
  • 0 Comments

മലബാർ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വര്‍ക്കലയ്ക്ക് സമീപമെത്തിയപ്പോള്‍ ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു .ഉടന്‍ തീയണച്ചതിനാല്‍ വന്‍അപകടം ഒഴിവായി. രാവിലെ 7.45ഓടെയാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പെടുത്തി. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തമുണ്ടായ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകള്‍ ഉരസിയുള്ള തീപ്പൊരിയില്‍ നിന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

error: Protected Content !!