നിഥാരി കൊലപാതക പരമ്പര; മുഖ്യപ്രതി സുരേന്ദ്ര കോലിയെ കോടതി കുറ്റവിമുക്തനാക്കി
രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പരയിൽ മുഖ്യ പ്രതി സുരേന്ദ്ര കോലിയെ കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടത്.കേസിലെ മറ്റൊരുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ടുകേസുകളിലും ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഈ കേസുകളില്‍ മൊനീന്ദര്‍ സിങ്ങിനും വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. 2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് […]
