തെരുവുകളില്‍ മുടിമുറിച്ച് സ്ത്രീകള്‍,മഹ്‌സയുടെ മരണത്തില്‍ ഇറാനില്‍ പ്രതിഷേധം,ഹിജാബ് കീറിയെറിഞ്ഞ് കത്തിച്ചു
ശിരോവസ്ത്രത്തിന്റെ പേരിൽ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം.ഇറാന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു.ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനി എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു.മഹ്‌സയുടെ മരണത്തിൽ പ്രതിഷേധിച്ച മുപ്പതോളം പേരെ ഇറാൻ പൊലീസ് തല്ലിച്ചതച്ചു.മഹ്‌സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാൻ മാധ്യമങ്ങൾ വലിയ […]
