ഭാരവാഹി പട്ടിക: മഹിളാ കോൺഗ്രസിൽ പൊട്ടിത്തെറി
ഭാരവാഹി പട്ടികയുടെ പേരിൽ മഹിളാ കോൺഗ്രസിൽ പൊട്ടിത്തെറി. മഹിളാകോൺഗ്രസിന്റെ നാല് വൈസ് പ്രസിഡന്റുമാരെയും 18 ജനറൽ സെക്രട്ടറിമാരെയും 14 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചുള്ള പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് സംഘടനക്കുള്ളിൽ കൂട്ടപരാതി ഉയർന്നത്. ഭാരവാഹിപട്ടികക്ക് എതിരെ ഒൻപത് എംപിമാർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു. ജെബി മേത്തറുടെ ഇരട്ട പദവി അംഗീകരിക്കാനാവില്ല എന്നാണ് എം.പിമാർ പറയുന്നത്. സംഘടനാ പ്രവർത്തനത്തിൽ സജീവമായ പലരെയും തഴയുന്നതാണ് ഭാരവാഹി പട്ടികയെന്ന് ആരോപിച്ചു 9 എംപിമാർ കോൺഗ്രസ് അധ്യക്ഷന് പരാതി നൽകി. കെ.പി.സി.സി. […]
