അപേക്ഷ നല്‍കിയിട്ടും പരിഹാരമില്ല! കേസുകള്‍ നിരവധി, മജിസ്‌ട്രേറ്റുമാരില്ലാതെ വലഞ്ഞ് കോഴിക്കോട് നിരവധി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍
മജിസ്‌ട്രേറ്റുമാരില്ലാതെ വലഞ്ഞ് കോഴിക്കോട് നിരവധി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍. കോഴിക്കോട് മൂന്ന്, നാല്, അഞ്ച്, ആറ് കോടതികളും, കുന്ദമംഗലം, താമരശ്ശേരി കോടതികളിലുമാണ് മജിസ്‌ട്രേറ്റുമാരില്ലാത്തത്. പുതുതായി മജിസ്‌ട്രേറ്റിനെ നിയമിക്കാത്തത് മൂലം മാസങ്ങളായി കുന്ദമംഗലത്തേയും താമരശ്ശേരിയിലേയും കേസുകള്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് വണിലേക്കാണ് കൊടുക്കുന്നത്. കുന്ദമംഗലം കോടതിയുടെ പരിതിയില്‍ വലിയ എക്‌സൈസ് റേഞ്ചുള്ള മെഡിക്കല്‍ കോളേജ്, മാവൂര്‍, കുന്ദമംഗലം എന്നീ പോലീസ് സ്‌റ്റേഷനുകളാണ് ഉള്ളത്. എക്‌സൈസ്, ക്രിമിനല്‍ കേസുകള്‍ നിരവധി റജിസ്റ്റര്‍ ചെയ്യുന്ന സ്‌റ്റേഷനുകളാണിവ. മജിസ്‌ട്രേറ്റിനെ […]
