ശിവശങ്കർ രോഗലക്ഷണം യഥാർത്ഥ രോഗം മുഖ്യമന്ത്രി: രമേശ് ചെന്നിത്തല
ശിവശങ്കർ രോഗലക്ഷണം മാത്രമാണെന്നും യഥാർത്ഥ രോഗം മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസെന്നും രമേഷ് ചെന്നിത്തല. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിന് തുടർന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ഇനി അർഹത ഇല്ലെന്നും അഴിമതിക്കാരൻ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. നാണം കെടാതെ ഇനി എങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കണം. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അഴിമതികൾ ഓരോന്നും അരങ്ങേറിയത് മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്നും കൂട്ടിചേർത്തു. […]


