സ്ഥിരമായി തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്നവരെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കരുത്’; ലിജുവിനെതിരെ കെ മുരളീധരന്‍,
രാജ്യസഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് കെ മുരളീധരൻ എം പി.നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭാ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.എം ലിജുവിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ നീക്കം സജീവമായിരിക്കുന്നതിനിടെയാണ്,മുരളീധരന്റെ നീക്കം.തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി തോൽക്കുന്നവരെ പരിഗണിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഭാഷാ നൈപുണ്യമുള്ളവരെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞടുപ്പിൽ തോറ്റവർ അതാത് മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെയെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.താന്‍ ലിജുവിന് എതിരല്ലെന്നും എന്നാല്‍ സ്ഥാനാര്‍ഥികളെ […]

