കുന്ദമംഗലംബ്ലോക്ക് പഞ്ചായത്തിലേക്ക് യു ഡി എഫ് സ്ഥാനാർത്ഥി അരിയിൽ അലവി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

  • 19th November 2020
  • 0 Comments

കുന്ദമംഗലം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ കുന്ദമംഗലം ഡിവിഷനിൽ നിന്ന് ജനവിധി തേടുന്ന അരിയിൽ അലവി നാമനിർദ്ദേശ പത്രിക വരണാധികാരി പ്രിയക്ക് മുൻപാകെ സമർപ്പിച്ചു. കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സിക്രറട്ടറിയാണ് അരിയിൽ അലവി, സഹോദരൻ അരിയിൽ മൊയ്തീൻ ഹാജിയാണ് കെട്ടിവെക്കാനുള്ള തുക നൽകിയത്. യു ഡി എഫ് നേതാക്കളായ കെ കാദർ മാസ്റ്റർ ,അരിയിൽ മൊയ്‌ദീൻ ഹാജി, കെ.പിeകായ, ഒ.ഉസ്സയിൻ, ഒ.സലീം,അമീൻ മാലക്കുഴിയിൽ ,ഐ മുഹമ്മദ് കോയ,എടക്കുനി അബ്‌ദു […]

തിരഞ്ഞെടുപ്പ് പ്രചാരണം;പ്രചാരണ സാമഗ്രികൾ എല്ലായിടത്തും പാടില്ല

  • 19th November 2020
  • 0 Comments

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ വ്യക്തികളുടെ സ്ഥലം ,കെട്ടിടം ,മതിൽ എന്നിവിടങ്ങളിൽ ഉടമയുടെ അനുവാദം കൂടാതെ കൊടിമരം സ്ഥാപിക്കാനോ ബാനറുകൾ കെട്ടാനോ പരസ്യം ഒട്ടിക്കുവാനോ മുദ്രാവാക്യങ്ങൾ എഴുതാനോ ഉപയോഗിക്കാൻ രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഓഫീസുകളിലും അവയുടെ പരിസര പ്രദേശങ്ങളിലും ചുവർ എഴുത്തും പോസ്റ്റർ ഒട്ടിക്കലും ബാനർ കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കിൽ അവിടെ പരസ്യങ്ങൾ എല്ലാ രാഷ്ട്രീയ […]

പത്രികാസമര്‍പ്പണം നാളെ അവസാനിക്കും

  • 18th November 2020
  • 0 Comments

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി നാളെ (നവംബര്‍ 19) സമാപിക്കും. നവംബര്‍ 20 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന ദിവസം നവംബര്‍ 23 ആണ്.

തദ്ദേശ തിരഞ്ഞെടുപ്പ്;സംസ്ഥാനത്തെ 25 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ ജോസഫ് വിഭാഗം മത്സരിക്കും

  • 17th November 2020
  • 0 Comments

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജില്ല പഞ്ചായത്തുകളിലെ 25 സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും. കുട്ടനാട് ഒഴികെയുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായെന്ന് പി ജെ ജോസഫ് തൊടുപുഴയിൽ അറിയിച്ചു. തിരുവനന്തപുരം, മലപ്പുറം, കാസർകോട് എന്നിവ ഒഴികെയുള്ള ജില്ലകളിലെല്ലാം ജോസഫ് വിഭാഗത്തിന് സ്ഥാനാർത്ഥികളുണ്ട്. കോട്ടയം ജില്ല പഞ്ചായത്തിലാണ് കൂടുതൽ സീറ്റ്, 9 എണ്ണം. ഇടുക്കി ജില്ല പഞ്ചായത്തിലെ അഞ്ച് സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് :ജില്ലയിൽ ഇതുവരെ ലഭിച്ചത് 29 പത്രികകൾ

  • 14th November 2020
  • 0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയിൽ ഇതുവരേയായി 29 പത്രികകൾ ലഭിച്ചു. വടകര മുനിസിപ്പാലിറ്റിയിൽ 2 പത്രികകളും വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 27 പത്രികകളുമാണ് ലഭിച്ചത്. ഇതിൽ ഓരോന്ന് വീതം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെടുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും പത്രികകൾ ലഭിച്ചിട്ടില്ല. നന്മണ്ട പഞ്ചായത്തിൽ 17 പത്രികകൾ ആണ് ലഭിച്ചിട്ടുള്ളത് .ഈ മാസം 19 വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുക. 20 ന് സൂക്ഷ്മ പരിശോധന നടക്കും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: ‘മോക്ക് പോൾ ‘ നടത്തി

  • 12th November 2020
  • 0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി ‘സിംഗിൾ പോസ്റ്റ് മെഷീൻ മോക്ക് പോൾ’ നടത്തി. പുതിയറ പഴയ താലൂക്ക് ഓഫീസിന് സമീപത്ത് പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിലാണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ബൂത്തുകളിലേക്ക് ആവശ്യമായ സിംഗിൾ പോസ്റ്റ് മെഷീനുകളുടെ മോക്ക് പോൾ നടത്തിയത്. ആകെയുള്ള 1000 കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുടെ രണ്ട് ശതമാനം മെഷീനുകളിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോൾ സംഘടിപ്പിച്ചത്. ഇതോടു കൂടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ മെഷീനുകളുടെയും ആദ്യഘട്ട […]

തദ്ദേശ തെരഞ്ഞെടുപ്പ്;പത്രികാസമർപ്പണം ഇന്ന് തുടങ്ങും

  • 12th November 2020
  • 0 Comments

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം ഇന്ന് തുടങ്ങും. അടുത്ത വ്യാഴാഴ്ച വരെ പത്രിക നൽകാം. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്ഥാനാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക് മാത്രമേ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാൻ കഴിയൂ. പ്രകടനമോ ജാഥയോ ആൾക്കൂട്ടമോ പാടില്ല.സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രമേ പാടൂള്ളുവെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിക്ക് കോവിഡാണെങ്കിൽ നിർദ്ദേശിക്കുന്ന ആൾക്ക് പത്രിക സമർപ്പിക്കാം. വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. നവംബർ 23 തിങ്കളാഴ്ചയാണ് പിൻവലിക്കാനുള്ള അവസാനതീയതി. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് .

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരേയുള്ള ഹര്‍ജികള്‍ തള്ളി

  • 11th November 2020
  • 0 Comments

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരേയുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. 87 ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. പാലാ മുന്‍സിപ്പാലിറ്റി, കാലടി ഗ്രാമപ്പഞ്ചായത്ത് എന്നിവടങ്ങളിലെ ഓരോ വാര്‍ഡുകളിലെ സംവരണ സീറ്റ് നിര്‍ണയം പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചു കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ഡ് നിര്‍ണയത്തിനെതിരേ നിരവധി ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതു കൊണ്ടു വാര്‍ഡുകളുടെ […]

തദ്ദേശ തെരഞ്ഞെടുപ്പ് ;കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം

  • 11th November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിന്റേ തീരുമാനം. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ പ്രത്യേകം അനുവദിക്കുക. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും. കൊവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാൻ അവസരം. കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം കണ്ടെത്തണമെന്നാണ് ഓർഡിനൻസിൽ പറഞ്ഞിരിക്കുന്നത്. കൊവിഡ് ബാധിച്ച് […]

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത നീക്കവുമായി എന്‍സിപി

  • 11th November 2020
  • 0 Comments

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത നീക്കവുമായി എന്‍സിപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എന്‍സിപി മത്സരിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പരാതിയാണ് വിമത നീക്കത്തിന് പിന്നില്‍. സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ ഇത്തവണ നല്‍കിയില്ലെന്നും സീറ്റുവിഭജനത്തില്‍ സിപിഐഎം വിവേചനം കാണിച്ചു എന്നുമാണ് എന്‍സിപിയുടെ പരാതി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കാന്‍ എന്‍സിപി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. കോഴിക്കോടും കുട്ടനാട്ടിലും പാലായിലും ഉള്‍പ്പെടെ സീറ്റുകള്‍ കുറഞ്ഞു എന്നും ജോസ് കെ.മാണി വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കി എന്നും […]

error: Protected Content !!