National

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്

  • 10th July 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ഇന്ന് ഏറ്റവും ഉയർന്ന നിരക്കിൽ. 24 മണിക്കൂറിൽ 26,506 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. അതെ സമയം ആകെ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്. 7,93,802 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. 21,604 പേര്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടു. ഇന്നലെ മാത്രം 475 പേരാണ് മരണപ്പെട്ടത്. 2,76,685 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. അതേ സമയം കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. കഴിഞ്ഞ രണ്ടു ദിവസം […]

National News

രാജ്യത്ത് കോവിഡ് കേസുകൾ ഏഴ് ലക്ഷം കടന്നു 24 മണിക്കൂറിനിടെ 22,752 പുതിയ പോസിറ്റീവ് കേസുകളും 482 മരണവും

രാജ്യത്ത് കോവിഡ് ഭീതി ശക്തമായി തുടരുന്നു. രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. മരണ സംഖ്യ 20,642 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ എണ്ണം 7,42,417 ലക്ഷം.കഴിഞ്ഞ ദിവസം മാത്രം 22,752 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 482 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് […]

Kerala

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ആറ് ലക്ഷം കടന്നു 24 മണിക്കൂറിനിടെ 434 മരണം 19,148 പേർക്ക് രോഗം

ആറ് ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകൾ. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം ദിനംപ്രതി കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസം 19,148 പേർക്ക് രോഗം സ്ഥിരീകരിച്ചു. 434 പേർ കോവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 59.43 ശതമാനമായി. മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 5537 രോഗികളും 61 മരണവും. ഡൽഹിയിൽ 2442 പുതിയ രോഗികൾ. മരണം 61. കർണാടകയിൽ 1272 രോഗവും ഏഴു മരണവും.

Kerala

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്. 131 പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായതായി മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ […]

National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 19459 പേർക്ക് കോവിഡ് 380 മരണം

  • 29th June 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം പത്തൊൻപതിനായിരം കടന്നു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി വർധിച്ചു. ഇന്നലെ മാത്രം 380 പേർ മരിച്ചു ഇതോടെ ആകെ മരണ സംഖ്യ 16,475 ആയി. തമിഴ്‌നാട്‌, മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്‌. മഹാരാഷ്ട്രയിൽ മൂന്നാം ദിവസവും രോ​ഗികള്‍ അയ്യായിരത്തിലേറെ. ആകെരോ​ഗികള്‍ 1.64 ലക്ഷം. തമിഴ്‌നാട്ടിൽ ഒറ്റദിവസം രോ​ഗികള്‍ നാലായിരത്തോളമായി വർധിച്ചു.

Trending

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂനിടെ മരണം 418 16922 പുതിയ രോഗികൾ

  • 25th June 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്തെ പ്രതിരോധത്തിലാക്കി കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂനിടെ 16922 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യമായാണ് രോഗികളുടെ എണ്ണം 16000 കടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 15000 ത്തിലധികം ആളുകൾ തുടർച്ചയായി രോഗികളായി മറിയുന്നു. ഇന്ന് വന്ന കണക്കുകൾ അതിലും മുകളിലായത് ആശങ്ക ചെലുത്തുന്നുണ്ട്. നിലവിൽ ആകെ രോഗബാധിതരുടെ എണ്ണം 473105 ആയി. ഇന്നലെ മാത്രം 418 പേരാണ്മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 14894 പേരാണ് രോഗം ബാധിച്ച് മരിച്ചു.\ രോഗമുക്തി നിരക്ക്‌ 56.71 […]

Trending

കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്കു കൂടി കോവിഡ്19

  • 17th June 2020
  • 0 Comments

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ നാല് പേര്‍ കുവൈത്തില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവരാണ്. 11 കോഴിക്കോട് സ്വദേശികളും മലപ്പുറം, കണ്ണൂര്‍, വയനാട് സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടെ 14 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍: തിക്കോടി സ്വദേശി (44 വയസ്സ്)- ജൂണ്‍ 11 ന് കുവൈത്ത് – കരിപ്പൂര്‍ […]

National

ഇന്ത്യ കോവിഡ് മരണ സംഖ്യയിൽ വൻ ഉയർച്ച ആശങ്കയിൽ രാജ്യം

  • 17th June 2020
  • 0 Comments

ഇന്ത്യയില്‍ കോവിഡ് മരണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ വന്ന കണക്കുകളിൽ 1965 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 11,882 ആയി ഉയര്‍ന്നു. ഇതാദ്യമായാണ് ഒരു ദിവസം രാജ്യത്ത് 400ന് മുകളില്‍ മരണനിരക്ക് ഉയരുന്നത് . മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച 1328 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെയാണു മരണ നിരക്ക് കുത്തനെ കൂടിയത്. രാജ്യത്തെ സാഹചര്യം ഏറെ ആശങ്ക ജനകമായി തുടരുന്നു എന്നതാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ […]

Kerala

കോഴിക്കോട് ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി

  • 14th June 2020
  • 0 Comments

കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ 2, സൗദി 2, കുവൈത്ത് 1) മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ഇന്ന് രോഗമുക്തനായിട്ടുണ്ട്. പോസിറ്റീവായവര്‍: 1. ഒഞ്ചിയം സ്വദേശി (44 വയസ്സ്)- ജൂണ്‍ ആറിന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തി കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ […]

Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ്

  • 13th June 2020
  • 0 Comments

ജില്ലയില്‍ 12 പേര്‍ക്കു കൂടി കോവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തികോഴിക്കോട് ജില്ലയില്‍ ഇന്ന് (13.06.20) 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും രണ്ട് പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവരില്‍ എട്ട് പേര്‍ വിദേശത്ത് നിന്നും (കുവൈത്ത് 3, സൗദി 2, ദുബൈ 2, റഷ്യ 1) രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര, ചെന്നൈ ഒന്നു വീതം) വന്നവരാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു ആരോഗ്യ […]

error: Protected Content !!