ലിജു കൃഷ്ണക്കെതിരായ പീഡനപരാതി;’പടവെട്ട്’ സിനിമയുടെ റിലീസ് തടയാനാവില്ല,പരാതിക്കാരിയുടെ ഹർജി ഹെെക്കോടതി തള്ളി
ലിജു കൃഷ്ണ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘പടവെട്ട്’ എന്ന സിനിമയുടെ റിലീസ് തടയാനാവില്ല എന്ന് ഹൈക്കോടതി.സംവിധായകനെതിരെയുള്ള പീഡന പരാതി ഉയർത്തി പീഡനത്തിനിരയായ യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ലിജുവിനെതിരെ ക്രിമിനൽ കേസുണ്ടെന്നും അതിനാൽ വിചാരണ പൂർത്തിയാകും വരെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ സിനിമയുമായി ബന്ധപ്പെട്ടല്ല എന്ന് കോടതി നിരീക്ഷിച്ചു.പരാതിക്കാരിയുടെ ആരോപണങ്ങൾ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഇതിനാൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരും സെൻസർ ബോർഡും വ്യക്തമാക്കിയിരുന്നു. ഇത് […]

