Trending

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്:പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( ഓഗസ്റ്റ് 14) അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ് . നാളെ (ഓഗസ്റ്റ് 14-ന്) റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും, വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി.

News

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണെന്ന് കലക്ടര്‍ അറിയിച്ചു. കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും മഴ കുറവുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടര്‍ച്ചയായി മഴപെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട്

Trending

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധിയാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

Kerala

ആഗസ്റ്റ് 12 ന് കേരളത്തില്‍ പൊതുഅവധി

2019 ആഗസ്റ്റ് 12 ന് ഈദ്-ഉല്‍-അദ്ഹ (ബക്രീദ്) പ്രമാണിച്ച് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

Local

27 ന് പ്രാദേശിക അവധി

കൊടുവളളി : എം-78 കൊടുവളളി മുനിസിപ്പാലിറ്റി 14 – വാരിക്കുഴിതാഴം നിയോജകമണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27 ന് നടക്കുന്നതിനാല്‍ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്ന ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൂടാതെ ഫാക്ടറികളിലും സ്വകാര്യ മേഖലകളിലും ജോലി ചെയ്യുന്ന, മണ്ഡലത്തിലെ സമ്മതിദായകര്‍ക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കത്തക്കവണ്ണം സൗകര്യം ചെയ്തു കൊടുക്കുവാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ മേധാവികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. 

error: Protected Content !!