നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ഡിഎഫിന്റെ പ്രതിഷേധം
പാലക്കാട്: നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ഡിഎഫിന്റെ പ്രതിഷേധം. ‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’ എന്ന ബാനറുമായാണ് എല്‍ഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിനും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ‘ജനങ്ങളെ സത്യം അറിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് സരിന്‍ പറഞ്ഞു. അതേസമയം ഹോട്ടലിലെ പൊലീസ് പരിശോധന എല്‍ഡിഎഫ് പ്രചാരണായുധമാക്കുമ്പോള്‍ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കാണ് യുഡിഎഫ് രൂപം നല്‍കുന്നത്. എന്നാല്‍ പരിശോധനയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഹോട്ടലുടമയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. […]









