ഗവർണർ മാധ്യമങ്ങളെ ഇറക്കി വിട്ട സംഭവം; പ്രതിഷേധവുമായി നാളെ കേരള പത്രപ്രവർത്തക യൂണിയൻ രാജ്ഭവനിലേക്ക് മാർച്ച് നടത്തും
വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11 30ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു. ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും […]
