കരുവട്ടൂരില്‍ അംഗനവാടി ഉദ്ഘാടനം ചെയ്തു
കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കവലയില്‍ അംഗനവാടി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അംഗനവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ശിശുസൗഹൃദ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നഴ്‌സറി സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തുടങ്ങേണ്ടത്. അംഗനവാടികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവാണ് മുന്‍പ് ഉണ്ടായിരുന്നത്. അത്തരം അവസ്ഥകള്‍ക്ക് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. അര്‍ഹതപ്പെട്ട ആനുകൂല്യം അംഗനവാടി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ മാറ്റം തുടങ്ങേണ്ടത് വിദ്യാഭ്യാസ […]
