Local News

വൈദ്യുതി വർധനവിനെതിരെ ബി ജെ പി ധർണ്ണ സംഘടിപ്പിച്ചു

കുന്ദമംഗലം : വൈദ്യുതി ചാർജ് വർധനവ് ചൂണ്ടി കാണിച്ച് പകൽ കൊള്ളയ്ക്കെതിരെ പ്രതിഷേധം എന്ന പേരിൽ ബി ജെ പി സംസ്ഥാന വ്യാപകമായി കെ എസ് ഇ ബി ധർണ്ണ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലത്ത് നടന്ന ധർണ്ണ ബിജെപി സംസ്ഥാന സമിതി അംഗം ടി പി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. സാധാ ജനവിഭാഗങ്ങൾ അടയ്‌ക്കേണ്ടതിനേക്കാൾ കൂടുതൽ രൂപയാണ് നിലവിൽ നൽകേണ്ടി വരുന്നതെന്നും വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം കൊയ്യുന്ന വ്യവസായിക മേഖലയിലെ സ്ഥാപങ്ങളിൽ നിന്നും ലഭ്യമാക്കേണ്ട […]

Kerala News

മാലാഖാമാർക്ക് ചിറകു മുളയ്ക്കുന്നത് കണ്ടിട്ടുണ്ടോ?? പ്രവാസി മലായാളി നേഴ്സ് ജഫ്സി റഫീഖിന്റെ അനുഭവങ്ങൾ

സൗദി അറേബ്യ: നിങ്ങൾ ആരുമില്ലാത്തവർക്ക് കൂട്ടിരുന്നിട്ടുണ്ടോ? ഒന്നു എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്തവർക്കായി അവരുടെ ചലനങ്ങളായി മാറാൻ സാധിച്ചിട്ടുണ്ടോ? പ്രാഥമിക കർമ്മങ്ങൾ ചെയ്തെന്നു പോലും അറിയാതെ പോകുന്ന മനുഷ്യന് സഹായമായി എത്തിയിട്ടുണ്ടോ? ചോദ്യങ്ങൾ ഇങ്ങനെ പലതാണ് ഇല്ല എന്ന് മറുപടി പറയുന്നവരായിരിക്കാം കൂടുതലും. എന്നാൽ നമ്മൾക്കിടയിലുമുണ്ട് ഇത്തരം ആളുകൾ. “മാലാഖ” എന്ന് വിളിപ്പേരുള്ള നമ്മുടെ നേഴ്സ്മാർ. ലോക നേഴ്സ് ദിനത്തിൽ അത്തരമൊരു മലയാളി പ്രവാസി നേഴ്‌സിനെ നമുക്ക് പരിചയപ്പെടാം ജഫ്സി റഫീഖ്. മലപ്പുറം ജില്ലയിലെ കുനിയിൽ എന്ന […]

Local News

ഇഫ്താർ കിറ്റ് വിതരണം ചെയ്തു

കുന്ദമംഗലം: കോവിഡ് ലോക് ഡൗൺ പ്രയാസ സാഹചര്യത്തിൽ ആശ്വാസമായി കുന്ദമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുപ്രവർത്തകരായ അഡ്വ: ഷമീർ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തിലാണ് സെപഷ്യൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. പ്രവർത്തനങ്ങളിൽ ഏറെ സഹകരിച്ച സംഗമം റിയാസ് അലി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലത്തെ കച്ചവട സ്ഥാപനങ്ങളും, വ്യക്തികളും പ്രവർത്തനങ്ങൾക്ക് ഏറെ സഹായിച്ചു. ജസീർ, ജസീൽ, ഹാരിസ് കുഴിമയിൽ ,റെജിൻ, അതുൽ തുടങ്ങിയവർ വിതരണത്തിന് നേത്യത്വം നൽകി

Local

അഖില കേരളം വഖ്ഫ് സംരക്ഷണ സമിതി 5000 മാസ്കുകൾ വിതരണം നടത്തി

കുന്ദമംഗലം : സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ അഖില കേരള വഖ്ഫ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇ. ഡബ്ല്യൂ. ആർ.ഡി.എം നു സമീപമുള്ള ചേരിഞ്ചാൽ പ്രദേശത്ത് സമീപം മാസ്ക് വിതരണം നടത്തി. ഒന്നാം ഘട്ടമായി സമിതി 5000 മാസ്കു വിതരണം നടത്തുക. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂരിൽ നിന്നും ഡോക്ടർ മാധവൻ കോമത്ത് (ഇ. ഡബ്ല്യൂ. ആർ.ഡി.എം ) മുഖാവരണ കിറ്റ് ഏറ്റു വാങ്ങി. പരിപാടിയിൽ ഡോ : ശ്രീധരൻ (ഇ. ഡബ്ല്യൂ. ആർ.ഡി.എം […]

News

കൗതുകമായി കെണിയില്‍ കുടുങ്ങിയ വെള്ള എലി

  • 28th November 2019
  • 0 Comments

കൗതുകമായി കുന്ദമംഗലം മേലെ കണ്ണഞ്ചേരി അരവിന്ദന്റെ വീട്ടില്‍ കെണിയില്‍പെട്ട വെള്ള എലി. സാധാരണ രീതിയില്‍ എലിയെ പിടിക്കാന്‍വെച്ച കെണിയിലാണ് വെള്ള എലി കുടുങ്ങിയത്. കുടുങ്ങിയതിന് ശേഷം കൗതുകം തോന്നിയതിനാല്‍ എലിയെ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ തയ്യാറായിട്ടില്ല. എലിയെ വളര്‍ത്തണമെന്നാണ് മകന്‍ അഭിരാമിന്റെ ആഗ്രഹം.

News

അരുണ്‍ ജെയ്റ്റിലിയുടെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി

കുന്ദമംഗലം; മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ നിര്യാണത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് അനുശോചന യോഗം നടത്തി. കെ.വല്‍സരാജ് അധ്യക്ഷത വഹിച്ചു. ടി.ചക്രായുധന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ശിവദാസന്‍നായര്‍ (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡണ്ട്), ടി.പി സുരേഷ്, എം.കെ മോഹന്‍ ദാസ്, ബാബു നെല്ലൂളി, ഖാലിദ് കിളിമുണ്ട, ജനാര്‍ദ്ധനന്‍ കളരിക്കണ്ടി, ഒ.ഉസൈന്‍, കെ.സി രാജന്‍, ബഷീര്‍ നീലാറമ്മല്‍, കെ.സുന്ദരന്‍, ഏറങ്ങാട്ട് അനിത, എം ഭക് ത്തോത്തമന്‍, ശിവദാസന്‍ നായര്‍, എം സുരേഷ് പ്രസംഗിച്ചു

Local

കുന്ദമംഗലം മണ്ഡലത്തില്‍ പ്രളയ ദുരിതാശ്വാസത്തിന് സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മ്മിക്കും.

കുന്ദമംഗലം: നിയോജകമണ്ഡലത്തില്‍ പ്രളയ ദുരിതാശ്വാസത്തിന്‍റെ ഭാഗമായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പ്രളയത്തിന്‍റെ ഭാഗമായി മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങളെകുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിന് പെരുമണ്ണ ഗ്രാമ പഞ്ചായത്തില്‍ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രളയത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എല്ലാ വീടുകളും പരിശോധിച്ച് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും […]

error: Protected Content !!