Kerala Local

പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഫുട്ബോള്‍ പരിശീലന പദ്ധതി

  • 18th September 2019
  • 0 Comments

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന ആര്‍.ഇ.സി സ്കൂള്‍ കിക്കോഫ് ഫുട്ബോള്‍ പരിശീലന പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന രണ്ട് സ്കൂളുകളില്‍ ഒന്നാണ് ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസ്. സംസ്ഥാന സര്‍ക്കാര്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫുട്ബോള്‍ പരിശീലന പദ്ധതിയാണ് കിക്കോഫ്. 2009,2010,2011 വര്‍ഷങ്ങളില്‍ ജനിച്ച 25 പെണ്‍കുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി ഫുട്ബോള്‍ പരിശീലിപ്പിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഏത് […]

സിഡബ്ലിയു ആർ ഡിഎം പാലാശ്ശേരി, താമരശ്ശേരി റോഡ് ഗതാഗതയോഗ്യമാക്കുക ഓണനാളിൽ ദനീഷ് ലാലിന്റെ ഉപവാസ സമരം

  • 11th September 2019
  • 0 Comments

കൂന്ദമംഗലം: താമരശ്ശേരി  പിലാശ്ശേരി സി ഡബ്ലിയു ആർ ഡിഎം റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്‌ ഓണനാളിൽ ഉപവാസം, ഒന്നര വർഷത്തോളമായി ഈ റോഡിന്റെ അവസ്ഥ ഈ രീതിയിൽ തുടരുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രറട്ടറി എം ധനീഷ് ലാൽ ഉപവസിച്ചത്.ഉപവാസ സമരം ഡിസി.സി പ്രസിഡണ്ട് ഉൽഘാടനം ചെയ്തു.. ലാലുമോൻ ചേരിഞ്ചാൽ അദ്ധ്യക്ഷത വഹിച്ചു.റജിൻ ദാസ്’ സ്വാഗതം പറഞ്ഞു.വെള്ളപ്പൊക്ക കാലത്ത് ദേശീയ പാതയിൽ പടനിലം, നെല്ലാങ്കണ്ടി എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബദൽ റോഡായി ഉപയോഗിക്കാമായിരുന്ന റോഡാണ് ഇത്. മലയോര […]

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി അന്തരിച്ചു

  • 8th September 2019
  • 0 Comments

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന രാം ജഠ്മലാനി (95) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. നിലവിൽ ആർജെഡിയുടെ രാജ്യസഭാ അംഗമാണ്. വാജ്പേയി സർക്കാരിൽ നിയമമന്ത്രിയായിരുന്ന ജഠ്മലാനി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇടക്കാലത്ത് ബിജെപിയിൽ നിന്ന് രാജിവെച്ചു. രാം ബൂൽചന്ദ് ജഠ്മലാനി എന്നാണ് മുഴുവൻ പേര്. സുപ്രീംകോടതിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരിൽ ഒരാളായ ജഠ്മലാനി ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിഖർപുറിൽ 1923-ലായിരുന്നു […]

ഗ്രാമപഞ്ചായത്ത് ഓണാഘോഷ പരിപാടികൾ നടത്തി

  • 7th September 2019
  • 0 Comments

കുന്ദമംഗലം: പരിപാടിയുടെ ഭാഗമായി ഇരുപത്തിമൂന്ന് വാർഡുകളിൽ നിന്നും കുടുംബശ്രീയുടെ നേതൃത്വത്തിൽ പൂക്കള മത്സരങ്ങളും , പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 4 പൂക്കള മത്സരങ്ങളും നടത്തി . കുടുംബശ്രീ വാർഡ് തല പൂക്കള മത്സരങ്ങളിൽ നിന്നും ഒന്നാം സമ്മാനം നേടി വാർഡ് രണ്ടും രണ്ടാം സമ്മാനം നേടി വാർഡ് എട്ടും മൂന്നാം സമ്മാനം നേടിയ വാർഡ് പതിനാലും വിജയിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം നേടി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയും […]

Kerala News

ഇന്ത്യൻ സിനിമയുടെ രാജ മാണിക്യത്തിന് ജന്മദിനാശംസകൾ

  • 7th September 2019
  • 0 Comments

midhun musafar ഇന്ത്യൻ സിനിമ ചരിത്രത്തിന്റെ മെഗാ സ്റ്റാറിന് ഇന്ന് 68 മത് ജന്മദിനം. 1951 സെപ്റ്റംബർ 7 കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച പി ഐ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി വളരെ അധികം കഷ്ട്പെട്ടാണ് ഇന്ന് ഈ കാണുന്ന മെഗാ സ്റ്റാർ ആയി മാറിയത്, അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ […]

Kerala Trending

കുന്ദമംഗലം ഉപതിരഞ്ഞെടുപ്പ്: യു ഡി എഫ് വിജയം പിണറായി സർക്കാരിനുള്ള തിരിച്ചടി : യൂത്ത് കോൺഗ്രസ്

  • 4th September 2019
  • 0 Comments

കോഴിക്കോട് : കുന്ദമംഗലത്ത് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം പിണറായി സർക്കാരിനുള്ള തിരിച്ചടിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ധനേഷ് ലാൽ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചടക്കാൻ എൽ ഡി എഫും നില നിർത്തനായുള്ള യു ഡി എഫിന്റെയും മത്സരമായിരുന്നു കുന്ദമംഗലത്ത് പോരാട്ടത്തിനൊടുവിൽ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുന്ദമംഗലം ന്യൂസ്.കോമിനോടായി പറഞ്ഞു. ജനങ്ങൾ യു ഡി എഫിന് നൽകിയ വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. 905 വോട്ടിന്റെ ലീഡ് നേടിയാണ് യുഡിഎഫ് […]

Local

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞടുപ്പ്; ഉജ്വല വിജയം നേടി യുഡിഎഫ്

  • 4th September 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ട്പറമ്പ്‌ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 905 വോട്ടിന്റെ ലീഡ് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നസീബ റായി വിജയിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് ലോക്‌സഭ അംഗമായി തരിഞ്ഞെടുത്തതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും ഭരണം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരമായിരുന്നു നടന്നത്. നിലവില്‍ ഇരു മുന്നണികള്‍ക്കും ഒന്‍പത് സീറ്റുകള്‍വീതമായിരുന്നു ഉള്ളത്. എല്‍ഡിഎഫിനായി സി ദീപയും […]

Local

കുന്ദമംഗലത്തെ ഓട്ടോബേ തകർന്നു

  • 3rd September 2019
  • 0 Comments

കുന്ദമംഗലം : നാലുമാസം മുമ്പ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ കുന്ദമംഗലത്തെ ഓട്ടോബേ തകർന്നു. പഞ്ചായത്തിന്റെ നിർമ്മാണ പ്രവർത്തിയിലെ അപാകതയോ കരാറുകാരന്റെ അനാസ്ഥയോ ആവാം ഇതിനു കാരണമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. നിലവിലെ അവസ്ഥയിൽ ഈ വഴി വാഹനങ്ങൾ കടന്നു പോയാൽ കുറഞ്ഞ മാസത്തിനുള്ളിൽ തന്നെ പൂർണമായും ഓട്ടോ ബേ തകരുരുമെന്ന് തൊഴിലാളികൾ പറയുന്നു. കേടായ ബേയിലൂടെ ഓട്ടോ ഓടുന്നതിനാൽ വലിയ നഷ്ടമാണ്‌ തൊഴിലാളികൾക്കുണ്ടാകുന്നത്. മലിനജലം കെട്ടിനിൽക്കുന്നത്‌ പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്‌.

Local

കുന്ദമംഗലത്ത് പൂക്കള മത്സരം സംഘടിപ്പിക്കുന്നു

  • 3rd September 2019
  • 0 Comments

കുന്ദമംഗലം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് ഓണത്തോടനുബന്ധിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. നാളെ 4.09.2019 ന് രാവിലെ 9:30 മുതൽ 11:30 വരെയാണ് മത്സര സമയം. യൂനിറ്റിലെ അംഗങ്ങളെ 6 മേഖലകളാക്കി തിരിച്ച് മേഖലകൾ തമ്മിലാണ് മത്സരം. മത്സര വിജയികൾക്ക് യഥാക്രമം ഒന്നാം സമ്മാനമായി 4000/- രൂപയും രണ്ടാം സമ്മാനമായി 3000/- രുപയും മൂന്നാം സമ്മാനമായി 2000/- രൂപയും മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 1000/- രൂപയും നൽകുന്നതാണ്. മത്സര വിജയികൾക്കുള്ള സമ്മാനവിതരണം 12:30 […]

Local News

കുന്ദമംഗലത്ത് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്‌

കുന്ദമംഗലം : വളർന്നു വരുന്ന തലമുറ അക്രമാസക്തരാകുമ്പോൾ തമ്മിലുള്ള കുഞ്ഞു പിണക്കങ്ങൾ പോലും വാക് തർക്കങ്ങളിലേക്കും കയ്യൂക്കിലേക്കും ചെന്നെത്തി സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ തമ്മിലടിക്കുന്ന കാഴ്ച്ച കുന്ദമംഗലം പ്രദേശത്ത് ആശങ്ക ഉളവാക്കുന്നു. അസഭ്യവർഷം ചൊരിഞ്ഞും ശാരീരികാപരമായി വേദനിപ്പിച്ചു കൊണ്ടുമുള്ള സംഘട്ടനം കുന്ദമംഗലം ബസ്സ്റ്റാൻഡ് പരിസരത്ത് തുടർക്കഥയാവുകയാണ്. ഇന്ന് ഉച്ചയ്ക്ക് സ്റ്റാൻഡിന്റെ പരിസരത്ത് നിന്നായി ഹൈസ്കൂൾ വിദ്യാത്ഥികൾ തമ്മിലടിച്ചത് ഇതിനൊരു ഉദാഹരണമാണ്. സ്ത്രീകൾ ഉൾപ്പെടുന്ന യാത്രക്കാർക്ക് ഇത് വലിയ രീതിയിൽ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വിദ്യാലയത്തിൽ നിന്നും ഉണ്ടാകുന്ന ചെറിയ […]

error: Protected Content !!