Kerala kerala Local

സാംക്രമിക രോഗപ്രതിരോധം; കുന്ദമംഗലം ഫാമിലി ഹെല്‍ത്ത് സെന്റര്‍ തനിമ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു

  • 12th July 2024
  • 0 Comments

കുന്ദമംഗലം:സാംക്രമിക രോഗപ്രതിരോധത്തിന്റെ ഭാഗമായി കുന്ദമംഗലം ഫാമിലി ഹെല്‍ത്ത് സെന്റര്‍ തനിമ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: വി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. തനിമ പ്രസിഡണ്ട് സി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രഞ്ജിത്ത്,കെ. ശേഖരന്‍ എന്നിവര്‍ സംസാരിച്ചു. മണിരാജ് പൂനൂര്‍, നാസര്‍ എന്‍.കെ, സുബ്രഹ്‌മണ്യന്‍ കെ.കെ, ഷൈജു വി.കെ, അമീന്‍ ഇ, രാജന്‍ എം, അബ്ദുല്‍ ഗഫൂര്‍, അവറാന്‍കോയ എന്നിവര്‍ നേതൃത്വം നല്കി.

Local

ഒതയമംഗലം മഹല്ലും സിജിയും കൈകോര്‍ത്തു : ചേന്ദമംഗലൂരില്‍ ‘ടീന്‍ ബീറ്റ്‌സ്’ പദ്ധതി തുടങ്ങി

ചേന്ദമംഗലൂര്‍ : ഒതയമംഗലം മഹല്ലും സിജിയും കൈകോര്‍ത്തപ്പോള്‍ ചേന്ദമംഗലൂരില്‍ വിദ്യാഭ്യാസ രംഗത്ത് പുത്തനുണര്‍വ്. തിരഞ്ഞെടുത്ത പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കി ഉന്നത സ്ഥാനങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കുന്ന ‘ടീന്‍ ബീറ്റ്‌സ്’ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 5, 6 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ നടത്തി. ഇസ് ലാഹിയ കോളജ് കാമ്പസില്‍ നടന്ന പരീക്ഷാര്‍ഥികളുടെ സംഗമം മഹല്ല് പ്രസിഡന്റ് കെ ടി മുഹമ്മദ് അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.ടി കെ ജുമാന്‍ […]

Local

കുന്ദമംഗലം അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യ പാരന്റിംഗ് ക്ലാസും പിടിഎ ജനറല്‍ബോഡി യോഗവും സംഘടിപ്പിച്ചു

  • 30th June 2024
  • 0 Comments

കുന്ദമംഗലം അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യ പാരന്റിംഗ് ക്ലാസും, പിടിഎ ജനറല്‍ബോഡി യോഗവും സംഘടിപ്പിച്ചു. മാനേജര്‍ എം. സിബ്ഗ ത്തുള്ള അധ്യക്ഷതയില്‍ മാക്കൂട്ടം ചാരിറ്റബിള്‍ ആന്റ് എജുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി ,എം. ഷെരീഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.മദ്രസ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി ലുലു ചേരിക്കമ്മല്‍രക്ഷിതാക്കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് എടുത്തു.2024-25 അധ്യയന വര്‍ഷത്തെ പി.ടി.എ പ്രസിഡണ്ടായി മുക്കം ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലജ്‌ന കോവൂരിനെ തിരഞ്ഞെടുത്തു.പ്രിന്‍സിപ്പാള്‍ സ്വാലിഹ ചേരിക്കമ്മല്‍ സ്വാഗതം പറഞ്ഞു. പരീക്ഷകളില്‍ ഉന്നത […]

Kerala kerala Local

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ രണ്ട് മെമ്പര്‍മാരെ കോടതി അസാധുവാക്കി ;എതിർ സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിച്ചു

  • 25th June 2024
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ രണ്ട് മെമ്പര്‍മാരെ കോഴിക്കോട് കോടതി അസാധുവാക്കി. എതിരെ മത്സരിച്ച രണ്ടു പേരെ വിജയികളായും കോടതി പ്രഖ്യാപിച്ചു. കുന്ദമംഗലം പഞ്ചായത്തിലെ ഭരണസമിതിയിലേക്ക് 14/12/2020 തീയതി നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യൂ ഡി എഫ് സ്ഥാനാർത്ഥികളായി 10-ാം വാർഡ് ചെത്ത്കടവ് നിയോജക മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച ജിഷ ചോലക്കമണ്ണിൽ എന്നവ രുടെയും 14 ാം വാർഡ് കുന്ദമംഗലം നിയോജക മണ്‌ഡലത്തിൽ മത്സ രിച്ചു വിജയിച്ച പി.കൗലത്ത് എന്നവരുടെയും തെരഞ്ഞെടുപ്പ് ആണ് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി-II […]

Local

ബാലസംഘം അക്ഷരോത്സവം കുന്ദമംഗലം ഏരിയാ തല പരിശീലനം സംഘടിപ്പിച്ചു

  • 16th June 2024
  • 0 Comments

കുന്ദമംഗലം: ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേളുഏട്ടന്‍ സ്മാരക ജില്ലാ അക്ഷരോത്സവത്തിന്റെ ഏരിയാ തല പരിശീലനം കുന്ദമംഗലത്ത് സംഘടിപ്പിച്ചു. ജില്ലാ കണ്‍വീനര്‍ വി സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ എ സുരേന്ദ്രന്‍, കൗണ്‍സില്‍ അംഗം ശ്രീനിവാസന്‍ ചെറുകുളത്തൂര്‍, ഏരിയാ അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ വി കെ വിപിന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.സംസ്ഥാന കമ്മിറ്റി അംഗം അഭയരാജ്, ഏരിയാ കണ്‍വീനര്‍ സുനില്‍ കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു .കിരണ്‍ സ്വാഗതം പറഞ്ഞു.

Local

പേവിഷബാധക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

  • 14th June 2024
  • 0 Comments

നായര്‍കുഴി ഗവ.ഹൈസ്‌കൂളില്‍ ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പേവിഷബാധയ്‌ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത എ റഹ്‌മാന്‍ ക്ലാസ്സെടുത്തു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ. നായര്‍, അധ്യാപകരായ സന്തോഷ് കുമാര്‍ വി.കെ.,അനീഷ് ബാബു സി.പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നവ്യ എന്‍.കെ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും , സ്‌കുളുകളില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അസംബ്‌ളികളില്‍ വെച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ക്ലാസ്സുകള്‍ എടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് […]

Local

മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

  • 14th June 2024
  • 0 Comments

കുന്ദമംഗലം: മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദയെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റംഗം ഷാഹീന്‍ നരിക്കുനി പറഞ്ഞു. മലബാര്‍ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുന്ദംമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദി റുഷ്ദയുടേത് ആത്മഹത്യയല്ല വ്യാസ്ഥാപിത കൊലപാതകമാണെന്നും, രണ്ടാം അലോട്‌മെന്റ് പൂര്‍ത്തിയായിട്ടും അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുന്ന എണ്‍പതിനായിരത്തില്‍പരം വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തിയതിനു ശേഷമേ ക്ലാസുകള്‍ ആരംഭിക്കാന്‍ പാടുള്ളൂ […]

Local

കുന്ദമംഗലം അഗസ്ത്യ മുഴി റോഡില്‍ എന്‍ ഐ ടി സ്ഥാപിച്ച ബോര്‍ഡ്; നിയമവിരുദ്ധമായിട്ടുള്ള മുന്നറിയിപ്പ് സാമൂഹിക പ്രവര്‍ത്തകര്‍ നീക്കം ചെയ്തു

കുന്ദമംഗലം അഗസ്ത്യ മുഴി റോഡില്‍ എന്‍ ഐ ടി അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ നിന്നും നിയമവിരുദ്ധമായിട്ടുള്ള മുന്നറിയിപ്പുകളും മറ്റും സാമൂഹിക പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. പൊതുപ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍,ഷരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ്, ഹമീദ് പി പി, ഗിരീശന്‍ കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍ ഐ ടി യുടെ പൂര്‍വ്വ സ്ഥാപനമായ 1962ല്‍ സ്ഥാപിക്കപ്പെട്ട ആര്‍ ഇ സി മുമ്പേ തന്നെ ജനങ്ങള്‍ യാത്രക്ക് ഉപയോഗിച്ചിരുന്ന ഈ റോഡ് കാലാകാലങ്ങളായി കേരള പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണ്. […]

kerala Kerala Local

‘വൈജ്ഞാനിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് മദ്‌റസകളുടെ പങ്ക് മഹത്തരം’

കോഴിക്കോട്: മദ്റസകള്‍ വൈജ്ഞാനിക ധാര്‍മ്മിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് നല്‍കിയ പങ്ക് മഹത്തരമാണെന്നും, മദ്‌റസ പഠനം മൂല്യബോധവും സഹിഷ്ണുതയുമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും ‘ധാര്‍മ്മിക ശിക്ഷണം, കരുതലിന് കൈകോര്‍ക്കാം’ എന്ന ശീര്‍ഷകത്തില്‍ കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി കാരപറമ്പ് മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച് സംഘടിപ്പിച്ച മദ്റസ പ്രവേശനോത്സവം അഭിപ്രായപ്പെട്ടു. പ്രവേശനോത്സവം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ സെക്രട്ടറി വളപ്പില്‍ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.എം അബ്ദുസ്സലാം മാസ്റ്റര്‍,അബൂബക്കര്‍ ഫാറൂഖി നന്മണ്ട, […]

Local

കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു. മഴക്കാല രോഗങ്ങള്‍ തടയുന്നതിനും മറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഭാഗമായിട്ടാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നമല്‍ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരുവല്ലത്ത് ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം ബാബുമോന്‍, സെക്രട്ടറി പി ജയശങ്കര്‍, സുനില്‍ കണ്ണോറ, സി. സോമന്‍, എന്‍ വിനോദ് തുടങ്ങിമറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ […]

error: Protected Content !!