Local News

കുന്ദമംഗലം എ എം എല്‍ പി സ്‌കൂളില്‍ 2022-23 വര്‍ഷത്തെ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ആവേശമായി

  • 13th July 2022
  • 0 Comments

കുന്ദമംഗലം എ എം എല്‍ പി സ്‌കൂള്‍ 2022-23 വര്‍ഷത്തെ സ്‌കൂള്‍ ലീഡറായി തത്തമ്മ ചിഹ്നത്തില്‍ മത്സരിച്ച ഫാത്തിമ പി കെ യെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു .ജനാധിപത്യ സംവിധാനത്തില്‍ മൂന്ന് ബൂത്തുകളായി തിരിച്ച് നടന്ന വോട്ടിങ്ങില്‍ 89% പോളിംഗ് നടന്നു. ചിഹ്നവും പേരും അടങ്ങിയ ബാലറ്റ് പേപ്പറും , ബാലറ്റ് പെട്ടിയും ,പോളിംഗ് ഓഫീസറെയും തയ്യാറാക്കി .പത്രിക സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും നേരത്തെ നടന്നിരുന്നു. ഹുദൈഫഹ് (മത്തന്‍) കൃഷ്ണദേവ് (വീട് )അലി സഹ് വാന്‍ (ബലൂണ്‍ )എന്നിവര്‍ […]

Local News

കുന്ദമംഗലം ഉപജില്ല എയ്റോബിക് ടീമിനുള്ള ജെഴ്സി വിതരണവും ആദരിക്കല്‍ ചടങ്ങും നടത്തി

കുന്ദമംഗലം ഉപജില്ല എയ്റോബിക് ടീമിനുള്ള ജെഴ്സി വിതരണവും കെജെ പോളിനെ ആദരിക്കല്‍ ചടങ്ങും നടത്തി. കുന്ദമംഗലം നിയോജക മണ്ഡലം എം.എല്‍.എ പിടിഎ റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ എയ്റോബിക് പരിശീലനം നേടിയ കുട്ടികള്‍ക്കുള്ള ജെഴ്സി വിതരണം നടന്നു. കുന്ദമംഗലം ഉപജില്ലയിലെ ഓരോ സ്‌ക്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത മൂന്ന് കുട്ടികള്‍ക്കും ടീച്ചേഴ്സിനും എം.എല്‍.എ പിടിഎ റഹീം ജെഴ്സി നല്‍കി. കൂടാതെ, കുന്ദമംഗലം ഉപജില്ലയില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച […]

Local News

കാരന്തൂര്‍ കരിപ്പാല്‍ ജാനകി അമ്മ നിര്യാതയായി

കാരന്തൂര്‍ കരിപ്പാല്‍ ജാനകി അമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരിപ്പാച്ചി ഗോപാലന്‍ നായര്‍ മക്കള്‍: ലീല, വിജയന്‍, പ്രകാശന്‍, പരേതനായ ജനാര്‍ദ്ധനന്‍, ശ്രീകുമാര്‍ മരുമക്കള്‍: എ.പി. ഉഷ, വിലാസിനി, ഇന്ദിര, ഷീജ, പരേതനായ ഉത്തമന്‍ (റിട്ട.കെഎസ്ഇബി) സഹോദരങ്ങള്‍: അഡ്വ.ഭാസ്‌കരന്‍ നായര്‍, എന്‍.ബാലകൃഷ്ണന്‍ നായര്‍ റിട്ട:എച്ച്എം കുന്ദമംഗലം ഹൈസ്‌ക്കൂള്‍), എന്‍ പത്മനാഭന്‍നായര്‍ (റിട്ട:എച്ച്.എം കുന്ദമംഗലം ഹൈസകൂള്‍), നാരായണി അമ്മ, കാര്‍ത്ത്യായനിഅമ്മ, മാധവിഅമ്മ, ദേവകി അമ്മ സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ട് വളപ്പില്‍.

Local News

തെക്കേമണ്ണില്‍ ഗംഗാധരന്‍ നായര്‍ നിര്യാതനായി

തെക്കേമണ്ണില്‍ ഗംഗാധരന്‍ നായര്‍ ( 86) നിര്യാതനായി. മക്കള്‍ ഹരീഷ് കുമാര്‍ ( കെഎസ്ആര്‍ടിസി) ,ഗിരീഷ് കുമാര്‍ ബിനേഷ് കുമാര്‍ ( മലബാര്‍ ദേവസ്വബോര്‍ഡ്) സുമേഷ് കുമാര്‍. സംസ്‌കാരം ഇന്നു 2 മണിക് വീട്ടു വളപ്പില്‍ നടക്കും.

Local News

കുന്ദമംഗലത്തെ കടയില്‍ നിന്ന് മൂര്‍ക്കന്‍പാമ്പിനെ പിടികൂടി

കുന്ദമംഗലത്ത് മൂര്‍ക്കന്‍പാമ്പിനെ പിടികൂടി. കുന്ദമംഗലം മുക്കം റോഡിലെ സീതിയുടെ മസാലക്കടയില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഫോറസ്റ്റ് ക്യാച്ചറായ കളന്‍തോട് കബീറാണ് മൂര്‍ക്കന്‍പാമ്പിനെ പിടികൂടിയത്. നിരവധി സ്ഥലങ്ങളില്‍ പാമ്പിനെ പിടികൂടാനും അപകടത്തില്‍ പെടുന്ന മൃഗങ്ങളെ രക്ഷിക്കാനും കബീര്‍ എത്താറുണ്ട്.

Local News

മോദി സര്‍ക്കാര്‍ നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഇല്ലായ്മചെയ്യുന്നു; അഹമ്മദ് കുട്ടി ഉണ്ണികുളം

രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലയ്മ ചെയ്യുവാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരനും എസ് ടി യു കേന്ദ്ര കമ്മറ്റിഅംഗം ആയ അഹമ്മദ് കുട്ടി ഉണ്ണികുളം. കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം മുറിയനാലില്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അരിയില്‍ മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ സലീം സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ്ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം […]

Local News

മുക്കം റോഡില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരത്തിന്റെ കൊമ്പ് പൊട്ടി വീണ് അപകടം

കുന്ദമംഗലം മുക്കം റോഡില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരത്തിന്റെ കൊമ്പ് പൊട്ടി വീണ് അപകടം. മീന്‍മാര്‍ക്കറ്റിന് സമീപം നാലുമണിയോടെയാണ് സംഭവം നടന്നത്. കാറിന്റെ മുന്നിലെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. കോഴിക്കോട് നിന്ന് ചാത്തമംഗലത്തേക്ക് പോവുകയായിരുന്ന അഭിലാഷിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കില്ല. കുന്ദമംഗലം ചൈനടവറിന്റെ എതിര്‍വശത്ത് നില്‍ക്കുന്ന ഈ മരത്തിന്റെ കൊമ്പുകള്‍ വീണ് നിരവധി തവണ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. റോഡിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന ഈ മരം അടുത്തുള്ള ബസ് സ്‌റ്റോപ്പിനും ഇത് ഭിഷണിയാണ്. […]

Local News

മാതൃകയായി കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവര്‍; കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി

  • 27th June 2022
  • 0 Comments

നഷ്ടപ്പെട്ട പഴ്സും പണവും തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കുന്ദമംഗലം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ അസീസാണ് തന്റെ ഓട്ടോയില്‍ നിന്നും കളഞ്ഞു കിട്ടിയ പതിനായിരം രൂപയടങ്ങുന്ന പേഴ്‌സ് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ തിരികെ നല്‍കി മാതൃകയായത്. പേഴസ് മുട്ടാഞ്ചേരിയിലുള്ള കല്യാണിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. അസീസിന്റെ ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ കല്യാണിയുടെ കയ്യില്‍ നിന്നും പേഴ്‌സ് വീണു പോവുകയായിരുന്നു. ഓട്ടം കഴിഞ്ഞ ശേഷം ഓട്ടോ ക്ലീന്‍ ചെയ്യുന്ന സമയത്താണ് അസീസിന് പേഴ്‌സ് ലഭിക്കുന്നത്. […]

Local News

ബൈത്തുസ്സക്കാത്തും ജമാഅത്തെ ഇസ്ലാമി പെരിങ്ങൊളം യൂണിറ്റും സംയുക്തമായി നിര്‍മിച്ച വീട് സമര്‍പ്പിച്ചു

  • 24th June 2022
  • 0 Comments

ബൈത്തുസ്സകാത്ത് കേരളയും ജമാഅത്തെ ഇസലാമി പെരിങ്ങൊളം യൂണിറ്റും സംയുക്തമായി നിര്‍മിച്ച വീടിന്റെ സമര്‍പ്പണം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി ശാക്കിര്‍ വേളം, ജമാഅത്തെ ഇസ്ലലാമി പെരിങ്ങൊളം വനിതാ ഹല്‍ഖ നാസിമത്ത് റസിയ ഭാനുവിന് താക്കോല്‍ നല്‍കി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി പെരിങ്ങൊളം ഹല്‍ഖ നാസിം പി പി അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പ്രസിഡന്റ് കെ ടി ഇബ്രാഹിം മാസ്റ്റര്‍, രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഹരിദാസന്‍, […]

Local News

മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധ സംഗമം നടത്തി

  • 24th June 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നടപടി ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്തു പ്രതിഷേധ സംഗമം നടത്തി. സി പി ഐ എം ഏരിയ സിക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി പി ശ്യാംകുമാര്‍. എം എം സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി കുഞ്ഞന്‍ സ്വാഗതവും കെ എം ഗണേശന്‍ നന്ദിയും പറഞ്ഞു.

error: Protected Content !!