Kerala

വിജയൻ കാരന്തൂരിന്റെ ചികിത്സാചിലവിലേക്ക് ധനസമാഹരണം നടത്തി കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി

  • 15th October 2022
  • 0 Comments

കുന്ദമംഗലം : കരൾരോ​ഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിനായി കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ജുമാ നമസ്കാര ശേഷം ധനസമാഹരണം നടന്നു. ദിവസങ്ങൾക്ക് മുമ്പ് വിഷയം പള്ളിക്കമ്മിറ്റി ചർച്ച ചെയ്യുകയും വെള്ളിയാഴ്ച സഹായത്തിനായി തുക പിരിവിടാനും തീരുമാനമാനമെടുത്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തോളമായി കരൾ രോഗം മൂലം ചികിത്സയിൽ കഴിയുന്ന വിജയൻ കാരന്തൂർ ഒട്ടേറെ ശ്രദ്ധേയമായ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് രണ്ടാമതും കോവിഡ് വന്നതിന് ശേഷമാണ് […]

Local

കാക്കേരി പാലം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി

  • 11th October 2022
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ചാത്തമംഗലം ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കാക്കേരി പാലത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. പാലം പ്രവൃത്തിയുടെ പുരോഗതി പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. വാഹനങ്ങൾക്ക് കടന്നുപോവാൻ പറ്റാത്ത ഒരു ചെറിയ നടപ്പാലമായിരുന്നു നേരത്തേ കാക്കേരിയിൽ ഉണ്ടായിരുന്നത്. ബി.വി അബ്ദുള്ള കോയയുടെ എം.പി ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് നിർമ്മിച്ച നടപ്പാലം 2018 ലെ പ്രളയത്തിൽ ഒലിച്ചുപോയതോടെ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം പൂർണ്ണമായും അറ്റുപോയിരുന്നു. ഒലിച്ചു പോയ പാലത്തിന് പകരം വാഹനങ്ങൾക്ക് കടന്നു […]

Local

രവീന്ദ്രൻ മാസ്റ്ററെ ആദരിച്ച് കുന്ദമംഗലം പൗരാവലി

  • 9th October 2022
  • 0 Comments

പ്രാദേശിക ലേഖകനുള്ള പുരസ്കാരം നേടിയ കേരള കൗമുദി ലേഖകൻ രവീന്ദ്രൻ കുന്ദമംഗലത്തിനെ, കുന്ദമംഗലത്തെ പൗരാവലി ആദരിച്ചു. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി കൺവീനർ വിനോദ് പടനിലം സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ യു.സി രാമൻ അധ്യക്ഷത വഹിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി പൊന്നാട അണിയിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം ടി.പി സുരേഷ് രവീന്ദ്രൻ മാസ്റ്ററെ സദസ്സിന് […]

Local

‘മദ്യം, മയക്കു മരുന്നിനെതിരെ മഹല്ല് കമ്മറ്റികൾ ജാഗ്രത പാലിക്കണം’; അബൂബക്കർ ഫൈസി മലയമ്മ

  • 9th October 2022
  • 0 Comments

കുന്ദമംഗലം: പന്തീർപാടം ഹയാത്തുൽ ഇസ്ലാം മദ്രസ്സ കമ്മറ്റിയുടെ നേത്രത്വത്തിൽ നടന്ന നബിദിനാഘോഷം എസ് വൈ എസ് സ്‌റ്റേറ്റ് ചെയർമാൻ അബൂബക്കർ ഫൈസി മലയമ്മ ഉദ്ഘടനം ചെയ്തു. മയക്കുമരുന്ന് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മദ്യം, മയക്ക് മരുന്നിനെതിരെ മഹല്ല് കമ്മറ്റികൾ ജാഗ്രത പാലിക്കണം എന്ന് അബൂബക്കർ ഫൈസി തന്റെ ഉദഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഖാലിദ് കിളിമുണ്ട പരിപാടിയുടെ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ശിഹാബുദ്ധീൻ മദനി മുഖ്യ പ്രാഭാഷണം നടത്തി. എം അഹമ്മദ് കുട്ടി ഹാജി ,വി മുഹമ്മദ് […]

Kerala

നാടെങ്ങും നബിദിനാഘോഷങ്ങൾ

  • 9th October 2022
  • 0 Comments

കുന്ദമംഗലം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം വർണാഭമായ ചടങ്ങുകളോടെ ഭക്തിപൂർവ്വം നാടെങ്ങും ആഘോഷിച്ചു. കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടത്തി. ദഫ് മുട്ടിന്റെ അകമ്പടിയോടെ കുട്ടികളും മുതിർന്നവരും അണിനിരന്ന നബിദിന റാലി മസ്ജിദിന്റെ മുൻപിൽ നിന്നും ആരംഭിച്ച് കുന്ദമംഗലം ടൗൺ വഴി സുന്നി മദ്രസയിൽ സമാപിച്ചു. മധുര പാനീയങ്ങളും, പലഹാരങ്ങളും മിഠായികളും നൽകിയാണ് പലയിടങ്ങളിലും ഘോഷയാത്രയെ നാട്ടുകാർ സ്വീകരിച്ചത്. മഹല്ല് പ്രസിഡന്റ് മുഹമ്മദാജി, സെക്രട്ടറി എം പി ആലി ഹാജി, മറ്റു […]

Kerala

മീലാദ് റാലി സംഘടിപ്പിച്ചു

  • 6th October 2022
  • 0 Comments

കുന്ദമംഗലം: തിരുനബി(സ)പ്രപഞ്ചത്തിൻ്റെ വെളിച്ചം എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു. വെള്ളിപറമ്പിൽ നിന്നാരംഭിച്ച റാലി കല്ലേരിയിൽ സമാപിച്ചു. സോൺ പരിധിയിലെ കെ എം ജെ,എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെഎം,എസ്എം എ പ്രവർത്തകർ അണിനിരന്ന റാലിയിൽ വിവിധ യൂനിറ്റുകളിൽ നിന്നുള്ള ദഫ് സംഘങ്ങളും പങ്കെടുത്തു. സയ്യിദ് പൂക്കോയ തങ്ങൾ, അബ്ദുല്ലത്തീഫ് മുസ്ലിയാർകുറ്റിക്കാട്ടൂർ, സയ്യിദ് ഫസൽ ഹാശിം സഖാഫി, സയ്യിദ് അലവി ജീലാനി, പി […]

Local

മുക്കം റോഡിൽ ആളുകളെ ഭീതിയിലാഴ്ത്തി തെരുവ് നായ;അവശതയിൽ കിടക്കുന്ന നായയുടെ വായിൽ നുരയും പതയും

  • 3rd October 2022
  • 0 Comments

കുന്ദമംഗലം: മുക്കം റോഡിലെ മലബാർ സ്റ്റേഷനറിക്ക് മുൻപിലായി രാവിലെ പത്തു മാണിയോട് കൂടെ നിലത്തു വന്നു കിടക്കുന്ന നായ ജനങ്ങളെ ഭീതിയിലാഴ്ത്തി. വായിൽ നിന്ന് രക്തവും നുരയും വരുന്ന അവസ്ഥയിലാണ് നാട്ടുകാർ നായയെ കണ്ടെത്തിയത്. സമീപത്തായി ഇരുപതിലധികം നായകൾ വന്നു നിൽക്കുന്നത് പ്രദേശവാസികളിൽ കൂടുതൽ ഭീതി പരത്തി. അതേസമയം, പേയുള്ള നായയാണോ എന്നത് സംശയകരമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സമീപ പ്രദേശത്തെ കച്ചവടക്കാർ പഞ്ചായത്തിന് പരാതി നൽകി. തുടർന്ന് കുന്ദമംഗലം വെറ്റിനറി ഡോക്ടർ സലാം സ്ഥലം സന്ദർശിക്കുമെന്ന് ആരോഗ്യ […]

Local News

കേരള വ്യാപാരി വ്യവസായി. ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് വസ്ത്രം നല്‍കി

  • 12th August 2022
  • 0 Comments

ആഗസ്റ്റ് 9 വ്യാപാര ദിനാചരണത്തിന്റെ ഭാഗമായി സപ്തദിന പരിപാടികളുടെ അവസാന ദിവസമായ ഇന്ന് കേരള വ്യാപാരി വ്യവസായി. ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് വനിതാവിംഗ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ 500 ല്‍ പരം അന്തേവാസികള്‍ക്ക് വസ്ത്ര ദാനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിജി പുല്‍ക്കുന്നമ്മല്‍ മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ടി രാജേന്ദ്രന് വസ്ത്രം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ വിങ് പ്രസിഡന്റ് മഹിതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ നിമ്മി സജി സ്വാഗതം പറഞ്ഞു ജില്ലാ […]

Local News

കുന്ദമംഗലം സുന്നി മഹല്ല് ജുമഅത്ത്പള്ളി ഭരണത്തെക്കുറിച്ചുള്ള അവകാശതര്‍ക്കം; നിലവിലെ കമ്മറ്റി തുടരാന്‍ ഹൈക്കോടതി വിധി

  • 11th August 2022
  • 0 Comments

കുന്ദമംഗലം സുന്നി ജുമാ മസ്ജിദില്‍ നിലവിലെ കമ്മറ്റിയ്ക്ക് അനുകൂല വിധി പറഞ്ഞ് ഹൈക്കോടതി. വഖഫ് ട്രിബ്യൂണല്‍ വിധിക്കെതിരെ ഫയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പള്ളിയില്‍ നിലവിലെ കമ്മറ്റിയ്ക്ക് ഭരണം മൂന്ന് മാസക്കാലം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. അതിനിടയില്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് ഇലക്ഷന്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ഏറെ കാലമായി അധികാര തര്‍ക്കം നിലനിന്നിരുന്ന ഈ പള്ളിയില്‍ വഖഫ് ട്രിബ്യൂണല്‍ വിധി ഇപ്പോള്‍ അനുകൂലമാണെന്ന് അവകാശപ്പെട്ടു കൊണ്ട് എപി വിഭാഗം പ്രഖ്യാപനത്തിന് മുതിര്‍ന്നപ്പോഴാണ് കഴിഞ്ഞദിവസം […]

Local News

കേരള സ്‌റ്റേറ്റ് വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖലാ കമ്മിറ്റി പോസ്റ്റോഫീസ് ധര്‍ണ്ണ നടത്തി

  • 11th August 2022
  • 0 Comments

കേരള സ്‌റ്റേറ്റ് വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖലാ കമ്മിറ്റി പോസ്റ്റോഫീസ് ധര്‍ണ്ണ നടത്തി. ജില്ല കമ്മിറ്റി മെമ്പറും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പറുമായ സിഎം.ബൈജു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം സൃഷ്ടിക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ ജനവിരുദ്ധ നടപടികള്‍ പിന്‍വലിക്കുക, പ്ലാസ്റ്റിക് നിരോധനം ബദല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാതെ വ്യാപാരികളെ വേട്ടയാടരുത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 5% ജിഎസ്ടി പിന്‍വലിക്കുക. പേപ്പര്‍ കാരി ബാഗിന്റെ 18% ജിഎസ്ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ നടത്തിയത്. മേഖലാ […]

error: Protected Content !!