‘കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍ പ്രവചനാതീതം’; ഇടുക്കിയിലും വയനാട്ടിലും ഹൈ ആള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ഹബ്ബ് സ്ഥാപിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍
ഇടുക്കി കുടയത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടല്‍ പ്രവചനാതീതമായ അപകടമായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍. ഉരുള്‍പൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നു അവിടമെന്ന് അദ്ദേഹം പറഞ്ഞു. ഡിസാസ്റ്റര്‍ മാന്ജ്മെന്റ് പ്ലാനോ കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇടുക്കി, വയനാട് ജില്ലകളില്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യൂ ഹബ്ബ് സ്ഥാപിക്കും. കൂടുതല്‍ ഡോപ്ലര്‍ റഡാറുകള്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. രണ്ട് റഡാര്‍ സംവിധാനങ്ങള്‍ […]
