പരാജയത്തിന്‍റെ ഉത്തരവാദിത്തം ആത്മാർഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണം;രാജ് മോഹൻ ഉണ്ണിത്താൻ

  • 19th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ആത്മാർഥമായാണ് മുല്ലപ്പള്ളി ഏറ്റെടുത്തതെങ്കിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനായില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം.പി ചോദിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുരാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാത്തത് തീര്‍ത്തും നിരാശാജനകമാണെന്നും തന്‍റെ പ്രവർത്തനങ്ങൾ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു

കെ സുധാകരനെ വിളിയ്ക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ: തിരുവനന്തപുരത്ത് ഫ്ലക്സ് ബോർഡുകൾ

  • 19th December 2020
  • 0 Comments

കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും ഫ്ലക്സ് ബോർഡുകൾ. കെ സുധാകരനെ വിളിയ്ക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ഫ്ലക്സിലുള്ളത്. തിരുവനന്തപുരം ഡി.സി.സിയിലും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനിയും ഒരു പരീക്ഷണത്തിന് സമയമില്ലെന്നും ഫ്ലക്സിൽ പറയുന്നു.കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്തിന് മുന്‍പിലും തിരുവനന്തപുരം നഗരത്തിലുടനീളവും ഇത്തരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഡിസിസി പിരിച്ചുവിടണം എന്നതായിരുന്നു പോസ്റ്ററുകളിലെ ആവശ്യം. ഡിസിസി പ്രസിഡന്റിനെതിരെയും പോസ്റ്ററുകളുണ്ടായിരുന്നു. നേതാക്കള്‍ സീറ്റ് കച്ചവടം നടത്തിയെന്നും പോസ്റ്ററുകളില്‍ ആരോപിച്ചിരുന്നു. വി.എസ്. ശിവകുമാറിനെതിരെയും […]

കെ.പി.സി.സിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈപ്പത്തി ചിഹ്നം നൽകില്ല;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വത്തോട് ഇടഞ്ഞ് കെ.സുധാകരന്‍ എം.പി

  • 25th November 2020
  • 0 Comments

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ.പി.സി.സി നേതൃത്വത്തോട് ഇടഞ്ഞ് കെ.സുധാകരന്‍ എം.പി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിര്‍ത്തിയ മൂന്ന് സ്ഥാനാര്‍ത്ഥികളെ മാറ്റിയ തീരുമാനം അംഗീകരിക്കില്ലെന്ന് കെ. സുധാകരന്‍ എം.പി വ്യക്തമാക്കി. കെ.പി.സി.സിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കില്ലെന്നും കെ. സുധാകരന്‍ എം.പി പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഡി.സി.സി നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളായിരിക്കും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുകയെന്ന് കെ.സുധാകരന്‍ എം.പി വ്യക്തമാക്കി. ഡി.സി.സിയുടെ സ്ഥാനാര്‍ത്ഥികളായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. കെ.പി.സി.സി വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്നത് ദുഃഖകരമാണെന്നും കെ.സുധാകരന്‍ എം.പി പ്രതികരിച്ചു. ഇരിക്കൂര്‍ ബ്ലോക്ക്, […]

error: Protected Content !!