എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം;ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം.വിഷയം ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ് എംഎല്‍എ രാജി വെച്ചില്ലെങ്കിൽ രാഷ്ട്രീയ ആയുധമാകുമെന്ന് വിലയിരുത്തി. കുന്നപ്പിള്ളി രാജിവെക്കണോ വേണ്ടയോ എന്ന വിഷയം കോണ്‍ഗ്രസിന്റെ ധാര്‍മികതയ്ക്ക് വിടുന്നുവെന്നാണ് സിപിഎമ്മിന്റെ പരസ്യ നിലപാട്. കോണ്‍ഗ്രസിനുമേല്‍ സിപിഎം പരോക്ഷമായി രാജി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ രാജി ആവശ്യം പരസ്യമായി ഉന്നയിക്കുന്നില്ല. വിഷയം ഗുരുതരമായി എത്രത്തോളം മുന്നോട്ടുപോകുന്നുവോ അത്രത്തോളം തങ്ങള്‍ക്ക് നല്ലതാണെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.അതേസമയം എല്‍ദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് […]









