കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാർച്ച്; മുന്നൂറ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ കണ്ടാലറിയുന്ന മുന്നൂറ് പേർക്കെതിരെ പോലീസ് കേസ്. റെയിൽവേയുടെ മുതൽ നശിപ്പിച്ചു, അതിക്രമിച്ച് കടക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. മാർച്ചിനിടെ പോലീസ് ഓഫീസർക്ക് പരിക്കേറ്റതിനും കേസ്സെടുത്തിട്ടുണ്ട്.ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെ കേസിൽ പ്രതികളാണ്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. മാർച്ച് 27ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. അതേ സമയം, രാഹുൽഗാന്ധിക്കെതിരായ പ്രതിഷേധം […]
