Kerala News

കൊയിലാണ്ടിയിൽ മദ്യലഹരിൽ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടർ യാത്ര;പിടികൂടിയ പാമ്പിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു

  • 9th February 2022
  • 0 Comments

കോഴിക്കോട് കൊയിലാണ്ടിയിൽ മദ്യലഹരിൽ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടർ യാത്ര.മുചുകുന്ന് സ്വദേശി ജിത്തുവാണ് വഴിയിൽ കിടന്ന പാമ്പിനെ പിടികൂടി സ്കൂട്ടറില്‍ വച്ച് യാത്ര ചെയ്തത്. റോഡരികില്‍വച്ച് പിടികൂടിയ പാമ്പിനെ ഇയാള്‍ നാട്ടുകാർക്ക് മുമ്പില്‍ പ്രദർശിപ്പിക്കുകയും ചെയ്തു.പിടികൂടിയ പാമ്പിനെ രാത്രി തന്നെ ജിത്തു പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.പൊലീസ് അന്ന് തന്നെ പാമ്പിനെ വനംവകുപ്പിന് കൈമാറുകയും ചെയ്തു. ജനുവരി 29നാണ് സംഭവം നടക്കുന്നത്.സംഭവത്തിന്‍റെ നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വന്നത്.സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജിത്തുവിന്‍റെ മൊഴി രേഖപ്പെടുത്തി. […]

error: Protected Content !!