ഹരിത പഞ്ചായത്ത്, സീറോവേസ്റ്റ് പഞ്ചായത്ത് പദ്ധതി പ്രഖ്യാപനം നടത്തി
കോഴിക്കോടിനെ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി നടത്തുന്ന ശുചിത്വ കോണ്‍ഫറന്‍സ് അവലോകന യോഗം ജില്ലാകലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ പഞ്ചായത്തുകളിലും മിനി എം. സി. എഫ് സ്ഥാപിക്കാന്‍ യോഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഹരിത പഞ്ചായത്ത്, സീറോവേസ്റ്റ് പഞ്ചായത്ത് പദ്ധതി പ്രഖ്യാപനവും യോഗത്തില്‍ നടന്നു. ഹരിത പൗരന്‍, ഹരിത കുടുംബം, ഹരിത സ്ഥാപനം, ഹരിത പാഠശാല, ഹരിത വാര്‍ഡ്, സീറോ […]
