എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. കൂട്ടിൽ മുഹമ്മദലി വിരമിക്കുന്നു
എഴുത്തുകാരനും പ്രഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. കൂട്ടിൽ മുഹമ്മദലി വിരമിക്കുന്നു.ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായി പതിനഞ്ച് വർഷത്തെ സേവനത്തിൻ്റെ ഒടുവിലാണ് ഡോ. കൂട്ടിൽ മുഹമ്മദലി പടിയിറങ്ങുന്നത്. ഗ്രന്ഥകാരനും വിദ്യാഭ്യാസ സംബന്ധമായ നിരവധി പ്രബന്ധങ്ങളും പ്രവർത്തനങ്ങളും നടത്തിയ അദ്ദേഹം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിനെ കേരളത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറ്റി.1992 ലാണ് ഹൈസ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.പിന്നീട് 1998 ൽ ഹയർ സെക്കണ്ടറി അധ്യാപകനായും 2006ൽ പ്രിൻസിപ്പലായും അദ്ദേഹം 28 വർഷം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയിൽ സേവനമനുഷ്ഠിച്ചു.വിദ്യാലയത്തെ […]
