ധനമന്ത്രിക്കെതിരെയും പിണറായി സര്‍ക്കാര്‍ ബ്രാന്‍ഡിംഗിനെതിരെയും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
രണ്ടാം പിണറായി സര്‍ക്കാരിനും ധനമന്ത്രി കെ എന്‍ ബാലഗോപാലിനുമെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇടത് മുന്നണിയെ പിണറായി വത്കരിക്കുന്നുവെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന പ്രധാന വിമര്‍ശനം. ജിഎസ്ടി കൗണ്‍സിലില്‍ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ച ശേഷം തിരികെ കേരളത്തില്‍ വന്ന് തീരുമാനങ്ങളെ എതിര്‍ത്തുവെന്ന് മാറ്റി പറഞ്ഞുവെന്നാണ് ധനമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. സിപിഐയ്ക്ക് രണ്ടുവര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍, മമത ബാനര്‍ജിയെയും കൂടെ കൂട്ടണമെന്നും സിപിഐ കൊല്ലം […]
