മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു വിദ്യാർത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കുന്നു ,കെ.എം. അഭിജിത്ത്
വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. വിദ്യാർത്ഥി കൺസഷൻ കൊടുത്ത് ബസ്സുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് അഭിജിത്ത് പറഞ്ഞു. മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്.യു മുന്നിലുണ്ടാകും. ‘വിദ്യാർത്ഥി കൺസഷൻ ഔദാര്യമല്ല, […]
