ഡോക്ടർമാർക്ക് എതിരെയുള്ള ആക്രമണം വർദ്ധിക്കുന്നു; വനിതാ ഡോക്ടർമാർക്കുള്ള സ്വയം പ്രതിരോധ പരിശീലനവുമായി കെജിഎംസിടിഎ
തിരുവനന്തപുരം; കേരളത്തിൽ പുരുഷ ഡോക്ടർമാരെക്കൂടാതെ വനിതാ ഡോക്ടർമാർക്കുമെതിരെയും അതിക്രമം വർദ്ധിച്ച് വരുകയും, പോലീസ് ഉൾപ്പെടെ ഭരണ സംവിധാനം അതിന് എതിരെ നിഷ്ക്രിയത്വം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധ പരിശീലനം നേടാൻ വനിതാ ഡോക്ടർമാരും രംഗത്ത്. വനിതാ ഡോക്ടർമാർക്കെതിരെയുള്ള മാനസികമായും ശാരീരികമായും ഉള്ള ആക്രമങ്ങളും വളരെ കൂടുതലായി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരിശീന പരിപാടി സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ നൽകുന്നത്. ഈയടുത്ത കാലത്ത് രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ന്യൂറോസർജനെ ശാരീരികമായി […]
