Kerala

ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാര്‍ഡ് ആരോഗ്യമന്ത്രി ഏറ്റുവാങ്ങി

തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തില്‍ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്പ് […]

Kerala

ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും കേരളവും സഹകരണം ശക്തിപ്പെടുത്തും

  • 28th November 2019
  • 0 Comments

ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും (സംസ്ഥാനം പോലെയുള്ള ഭരണ സംവിധാനം) കേരളവും തമ്മിൽ മത്സ്യബന്ധന-ജലവിഭവ വിനിയോഗ മേഖലകളിൽ സഹകരണമാവാമെന്ന് പടിഞ്ഞാറൻ ജപ്പാനിലെ മാറ്റ്‌സു സിറ്റിയിൽ ഷിമാനെ പ്രിഫെക്ചർ ഗവർണർ തത്സുയ മരുയാമ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. സാനിൻ റീജണിലെ ഒരു പ്രദേശമാണ് ഷിമാനെ പ്രിഫെക്ചർ. കേരളവും സാനിൻ റീജണും തമ്മിൽ വ്യാപാരം, നിക്ഷേപം, മാനവ വിഭവശേഷി സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാ പത്രം നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പിട്ടത് കേരള സർക്കാരും മറുഭാഗത്ത് ലേക്ക് […]

Kerala News

‘ക്യാർ’ ചുഴലിക്കാറ്റ്: മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദം ഒരു ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്. ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റ് […]

Kerala

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: ഓവറോള്‍ കിരീടം മലപ്പുറത്തിന്

ഒറ്റപ്പാലം എന്‍.എസ്.എസ്. കെ. പി. ടി. എച്ച്. എസ്. എസ്. സ്‌കൂളില്‍ നടന്ന 22 – മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ 340 പോയിന്റ് നേടി മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. 310 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനവും 301 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ 241 സ്‌കൂളുകളില്‍ നിന്നായി 1500 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാനസിക വെല്ലുവിളി നേരിടുന്നവര്‍( എം.സി), കാഴ്ചവൈകല്യമുള്ളവര്‍( വി.ഐ.) കേള്‍വി […]

Kerala

അഴിമതിയെന്ന ശീലത്തില്‍ നിന്ന് മാറാന്‍ പറ്റാത്തവര്‍ക്ക് വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാതെ വരും: മുഖ്യമന്ത്രി

അഴിമതിയെന്ന ശീലത്തില്‍ നിന്ന് മാറാന്‍ പറ്റാത്തവര്‍ക്ക് വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാതെ വരുമെന്ന് മുഖ്യമന്ത്രി. അത്തരക്കാര്‍ക്കു സര്‍ക്കാര്‍ ഭദ്രമായി കെട്ടിയ കെട്ടിടത്തില്‍ പോയി കിടക്കേണ്ട അവസ്ഥയാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂരില്‍ റവന്യു ടവറിന്റെയും സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഇപ്പോള്‍ കേരളത്തിനുണ്ട്. അതിനര്‍ത്ഥം എല്ലായിടത്തും അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളിലുണ്ട്. ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതായിട്ടുണ്ട്. ഭരണ നേതൃതലത്തില്‍ അഴിമതിയുടെ ലാഞ്ചനേയില്ല […]

Kerala News

എറണാകുളത്ത് കനത്ത മഴ: തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന

എറണാകുളം മണ്ഡലത്തിലെ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ച് കനത്ത മഴ. വെള്ളം കയറിയ മണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. 64,65,68 ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്. കനത്ത മഴയായതിനാല്‍ എറണാകുളത്തെ ബൂത്തുകളില്‍ വലിയ ആള്‍ത്തിരക്ക് പ്രകടമല്ല. മഴ തുടരുന്നതിനാൽ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജില്ലാ കളക്ടറുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. വോട്ടേടുപ്പ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നാൽ മറ്റൊരു ദിവസത്തെക്ക് മാറ്റേണ്ടിവരും. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെന്നും മീണ വ്യക്തമാക്കി […]

Kerala

സ്വർണ്ണത്തിന് ഇന്ന് റൊക്കോഡ് വില

കേരളത്തിൽ സ്വർണ്ണത്തിന് ഇന്ന് റൊക്കോഡ് വില. ചരിത്രത്തിൽ ആദ്യമായി ഗ്രാമിന് 3560രൂപ. പവന് 28,480 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങൾ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവൻ 27520 രൂപയാണ്. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

information

ടെന്‍ഡര്‍ ക്ഷണിച്ചു

ജോസ്.കെ.മാണി എം.പി യുടെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയില്‍ മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള അംഗീക്യത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്‌ടോബര്‍ 17 വൈകീട്ട് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ നം. 0495-2371911.

Kerala News Trending

പിടിക്കപ്പെട്ടാൽ സയനൈഡ് കഴിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു: ജോളി

പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി.സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണവും ജോളി വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ തെരച്ചിലിൽ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിൽ സയനൈഡ് കണ്ടെത്തുകയായിരുന്നു. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ […]

Kerala News

മംഗളൂരുവിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥികൾ മരിച്ചു

വിഷം കഴിച്ചതിനെ തുടർന്ന് അവശനിലയിലായ കോളേജ് വിദ്യാർത്ഥികൾ മരിച്ചു. കാസർകോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകന്‍ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകള്‍ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ഗുരുതര നിലയിൽ കണ്ടെത്തിയ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഇരുവരും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ […]

error: Protected Content !!