Entertainment News

ലോകേഷിന് പറ്റിയത് നിസാര പരിക്ക്; ഇനിയും കേരളത്തിൽ വരുമെന്ന് സംവിധായകൻ

  • 24th October 2023
  • 0 Comments

ലിയോ സിനിമയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍. സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലോകേഷ് കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയെന്ന് ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. കേരളത്തില്‍ ഇനിയും വരുമെന്ന് ലോകേഷ് എക്‌സില്‍ കുറിച്ചു. ‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും […]

Local

ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണു; ഇരുചക്രവാഹനയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

  • 23rd October 2023
  • 0 Comments

ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ ഇരുചക്രവാഹനയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുല്ലൂർ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്‍റെ മകൻ ബിജോയ് (45) ആണ് മരിച്ചത്. ലോറി ഓണേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ബിജോയ്. രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം.മാർക്കറ്റ് റോഡിൽ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനം മറിയുകയായിരുന്നു. ഇരുചക്രവാഹനം മറിഞ്ഞ് ബിജോയ് തെറിച്ചുവീഴുകയായിരുന്നു. പുറകിൽ വന്നിരുന്ന […]

Kerala kerala politics Local

ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ് ; സിപിഎം നേതാവിനെതിരെ പരാതിയുമായി സഹകരണ സംഘവും പാര്‍ട്ടി പ്രവര്‍ത്തകരും

  • 23rd October 2023
  • 0 Comments

ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെതിരെ പരാതിയുമായി സഹകരണ സംഘവും പാര്‍ട്ടി പ്രവര്‍ത്തകരും. കോഴിക്കോട്ടെ അഭിഭാഷകനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ഒഎം ഭാരദ്വാജിനെതിരെയാണ് പരാതി. താന്‍ ലീഗല്‍ അഡ്വൈസറായിരുന്ന സംഘത്തില്‍ നിന്ന് വായ്പ എടുത്ത ശേഷം ഭരദ്വാജ് സംഘത്തെ കബളിപ്പിച്ചെന്നാണ് പരാതി. മുതലും പലിശയും ചേര്‍ത്ത് 17 ലക്ഷത്തോളം രൂപയാണ് ഭാരദ്വാജ് അടയ്ക്കാനുളളത്.സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും അശോകപുരം ലോക്കല്‍ സെക്രട്ടറിയുമാണ് അഭിഭാഷകനായ ഒ.എം ഭരദ്വാജ്. നിലവില്‍ സിപിഎം നേതൃത്വത്തിലുളള കാലിക്കറ്റ് […]

Kerala News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

  • 22nd October 2023
  • 0 Comments

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ഇന്നും നാളെയും മഴ കനത്തേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരള-തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. […]

information Kerala Local

ബാലാവകാശ കമ്മീഷൻ : കോഴിക്കോട് അവലോകന യോഗം ചേർന്നു

  • 20th October 2023
  • 0 Comments

ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവകാശ നിയമം, പോക്സോ, ബാല നീതി നിയമം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല കർത്തവ്യവാഹകരുടെ അവലോകന യോഗം ചേർന്നു. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൻ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി. എം സി മുഹമ്മദ് റഫീഖ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷൈനി കെ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി. കുട്ടികൾക്കെതിരെ […]

Kerala

ലക്ഷ്യം മാലിന്യമുക്ത മണ്ഡലം; പദ്ധതിയുമായി കുന്ദമംഗലം നിയോജക മണ്ഡലം

  • 19th October 2023
  • 0 Comments

കുന്ദമംഗലം നിയോജക മണ്ഡലത്തെ 2024 ജനുവരി 26 ന് മുമ്പായി സമ്പൂർണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്ത് തലത്തിൽ മാലിന്യ സംസ്കരണത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു. വാർഡ് അടിസ്ഥാനത്തിൽ മിനി എം.സി.എഫ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ഹരിതകർമ സേനയെ ശാക്തീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കാനും എം.സി.എഫ് യൂണിറ്റുകൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും തീരുമാനിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിലപാട് […]

Kerala News

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതൽ 7 വരെ

  • 18th October 2023
  • 0 Comments

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതൽ 7 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി സ്‌പീക്കർ എ എൻ ഷംസീർ അറിയിച്ചു. KLIBF-ന്റെ രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 2-ന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ബഹു. മുഖ്യമന്ത്രി നിർവഹിക്കുമെന്നും സ്‌പീക്കർ പറഞ്ഞു. . പ്രസ്തുത ചടങ്ങിൽ ബഹു. മന്ത്രിമാർ, ബഹു. പ്രതിപക്ഷ നേതാവ്, ബഹു. പ്രതിപക്ഷ ഉപനേതാവ് എന്നിവർ പങ്കെടുക്കുന്നുണ്ട്. കൂടാതെ കല, […]

Kerala News

വംശവെറിയൻ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണം ; റസാഖ് പാലേരി

  • 17th October 2023
  • 0 Comments

കോഴിക്കോട്: ആധുനിക ലോകത്തെ ഏറ്റവും വലിയ അധിനിവേശ രാഷ്ട്രമാണ് ഇസ്രയേലെന്നും വംശവെറിയാലും മനുഷ്യ രക്തത്താലും രൂപീകൃതമായ വംശീയ രാഷ്ട്രത്തെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. ‘സ്വതന്ത്ര ഫലസ്തീനാണ് നീതി’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിയോണിസ്റ്റുകൾ നിർമിച്ചെടുത്ത ഇസ്രയേലിനെ വംശീയ ഇന്ത്യ പിന്തുണക്കുന്നതിൽ അത്ഭുതമില്ല. പക്ഷെ, ജനാധിപത്യ ഇന്ത്യയുടെ പാരമ്പര്യത്തെ അവഹേളിക്കലാണത്. മുസ് ലിം വംശഹത്യയിൽ ഏറ്റവും […]

Kerala News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; കണ്ണൂർ കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്

  • 15th October 2023
  • 0 Comments

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുന്നതോടെ വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ച്ചെയ്തു കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. കോഴിക്കോട് ഇടിമിന്നലിൽ വീട് കത്തിനശിച്ചു. കൊയിലാണ്ടിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തൃശ്ശൂർ മലക്കപ്പാറയിൽ കനത്ത മഴയിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണു.എറണാകുളം ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പറവൂർ കുഴുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ടു ചെമ്മീൻ […]

Kerala News

കേരളം സ്‌നേഹമാണ്; മനസുനിറഞ്ഞ മടക്കത്തിൽ ഡോ. വിസാസോ കിക്കി

  • 8th October 2023
  • 0 Comments

”കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്‌നേഹമാണെന്നും ഞാൻ പറയും”. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു മെഡിക്കൽ പഠനം പൂർത്തിയാക്കി പത്തുവർഷത്തിനുശേഷം ഈ മാസം ഒടുവിൽ നാട്ടിലേക്കു മടങ്ങുന്ന നാഗാലാൻഡ് സ്വദേശി ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തിൽ പറയുന്നത് ഇതാണ്. കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നൽകിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ നാഗാലാൻഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് […]

error: Protected Content !!