കുട്ടിമനസ്സുകളില്‍ കഥകള്‍ നിറച്ച് കെ എല്‍ എഫ് വേദിയില്‍ നസീറുദ്ധീന്‍ ഷായും രത്ന പഥക് ഷായും
2025 കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 8-ാം പതിപ്പില്‍, കുട്ടികള്‍ക്ക് കഥകളുടെ മാന്ത്രികലോകം തുറന്ന് പ്രശസ്ത അഭിനേതാക്കളായ നസീറുദ്ധീന്‍ ഷായും രത്ന പഥക് ഷായും രസകരമായ തുടക്കം നല്‍കി. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കാണികള്‍ക്കായി ഇരുവരും ചേര്‍ന്ന് കഥപറച്ചിലും കവിതാപാരായണവും നടത്തി. ജെയിംസ് തര്‍ബറിന്റെ കഥകളും വിക്രം സേതിന്റെ കവിതകളും കുട്ടികള്‍ക്ക് മനോഹരമായ അവതരണത്തിലൂടെ നല്‍കുന്നതോടൊപ്പം ഇരുവരും അവയിലെ ഗുണപാഠങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. കഥകള്‍ ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം തന്റെ അനുഭവം […]
