കക്കയം ഡാം: ഷട്ടറുകള്‍ വൈകീട്ട് 5 മുതല്‍ തുറക്കും
കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കക്കയം ഡാമിന്റെ പൂര്‍ണ്ണ സംഭരണ ജലനിരപ്പ് 758.04 മീറ്റര്‍ ആണ്. ജലാശയത്തിന്റെ ബ്ലൂ അലേര്‍ട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലേര്‍ട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്റര്‍ ആണ്. […]