ജംഷഡ്പുരിനോട് ഒറ്റ ഗോളില്‍ വീണ് കേരള ബ്ലാസ്റ്റേഴ്സ്
ജംഷഡ്പുര്‍: ആല്‍ബിനോ ഗോമസ് വന്‍മതിലായിനിന്ന കളിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒറ്റ ഗോള്‍ തോല്‍വി. ഐഎസ്ലില്‍ ജംഷഡ്പുര്‍ എഫ്സിയോടാണ് തോറ്റത്. തകര്‍ത്തുകളിച്ചിട്ടും ജംഷഡ്പുര്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോയുടെ മിന്നുന്ന പ്രകടനം ബ്ലാസ്റ്റേഴ്സിനെ തടയുകയായിരുന്നു. 14 കളിയില്‍ 14 പോയിന്റുമായി പത്താമതാണ് ടീം. അവസാന കളിയില്‍നിന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. റുയ്വാ ഹോര്‍മിപാമിന് പകരം പ്രീതം കോട്ടല്‍ തിരിച്ചെത്തി. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ്. പ്രതിരോധത്തില്‍ പ്രീതം കോട്ടല്‍, സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, ഹുയ്ദ്രോം നവോച്ച സിങ്. […]









