ഹൈ-ടെക്കായി കെസിഎല്‍: ഡിആര്‍എസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്ട്ര നിലവാരത്തില്‍
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ വിധിനിര്‍ണ്ണയവും തത്സമയ സംപ്രേഷണവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി ഈ സീസണ്‍ മുതല്‍ അത്യാധുനിക ‘ഹോക് ഐ’ ബോള്‍ ട്രാക്കിങ് സംവിധാനവും ഡിആര്‍എസും ഏര്‍പ്പെടുത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കരാറൊപ്പിട്ടു. ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഉപയോഗിക്കുന്ന നവീന സാങ്കേതികവിദ്യയാണ് ഇത്തവണ കെസിഎല്ലിലും എത്തുന്നത്. കഴിഞ്ഞ സീസണില്‍ പ്രാദേശിക ലീഗ് തലത്തിലുള്ള ബോള്‍ ട്രാക്കിങ് സംവിധാനമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍, ഇത്തവണ കൂടുതല്‍ കൃത്യത ഉറപ്പാക്കാന്‍ ഹൈ-ടെക് സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാ?ഗമായാണ് ഹോക് ഐ സംവിധാനം […]
