കയാക്കിങ് ഉത്സവത്തിന് ഇന്ന് കൊടിയേറും
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ ഒമ്പതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. രാവിലെ പത്തിന് പുലിക്കയത്ത് കായി വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. വൈറ്റ് വാട്ടർ മത്സരങ്ങൾക്കായി പുലിക്കയത്ത് ചാലിപ്പുഴയിൽ കയാക്കിങ് ഡൈവിങ് റാമ്പിന്റെ നിർമ്മാണവും പൂർത്തിയായി. പുലിക്കയം പാലം ജംങ്ഷനിലാണ് ഉദ്‌ഘാടന വേദിയായി തയ്യാറാക്കി ഇരിക്കുന്നത്. ആഗസ്റ്റ് 4,5,6 തിയ്യതികളിലാണ് ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി അന്തദേശീയ കയാക്കിങ് മത്സരം നടക്കുക. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ […]