National

അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍; നടപടി തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്

ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ ആസാദി ഉള്‍പ്പടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. അരുന്ധതി റോയിയുടെ പുസ്തകത്തിന് പുറമേ ഭരണഘടനാ വിദഗ്ധന്‍ എ.ജി നൂര്‍ണിയുടെ ദി കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 എന്ന പുസ്തകവും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ലഫ്റ്റന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. സുമാന്ത്ര ബോസിന്റെ കശ്മീര്‍ അറ്റ് ദ ക്രോസ്‌റോഡ്‌സ് ആന്‍ഡ് കണ്ടസ്റ്റഡ് ലാന്‍ഡ് എന്ന പുസ്തകവും നിരോധിച്ചിട്ടുണ്ട്. ജമ്മുകശ്മീര്‍ ആഭ്യന്തരമന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധന ഉത്തരവില്‍ […]

National

ജമ്മു കാശ്മീര്‍ മുന്‍ ലഫ്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ ലഫ്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79)അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹി ആര്‍എംഎല്‍ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയടക്കമുള്ള വെളിപ്പെടുത്തല്‍ സത്യപാല്‍ മാലിക് നടത്തിയിരുന്നു. ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷനായിരുന്നു സത്യപാല്‍ മാലിക്. മുന്‍ കേന്ദ്രമന്ത്രിയായ ഇദ്ദേഹം രണ്ടുതവണ രാജ്യസഭാംഗം കൂടിയായിരുന്നു. 1971 ല്‍ ഭാരതീയ ക്രാന്തി ദള്‍ പ്രതിനിധിയായി ഉത്തര്‍ പ്രദേശിലെ ഭാഗ്പത്തില്‍ നിന്നുള്ള എം.എല്‍.എ. 1984ല്‍ കോണ്‍ഗ്രസ് സീറ്റില്‍ രാജ്യ സഭാംഗം. പക്ഷേ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ബോഫോഴ്സ് കേസുമായി […]

Kerala kerala National

അതിര്‍ത്തിയില്‍ അതീവ ജാഗ്രത; പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ; ഇന്ന് സര്‍വകക്ഷിയോഗം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക നടപടിയുടെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പിന്തുണ പ്രതീക്ഷിക്കുന്ന രാജ്യങ്ങളെ വിളിച്ച് ഇന്ത്യ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. സംഘര്‍ഷ സാധ്യത നില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് പാക് സൈന്യം രൂക്ഷമായ ആക്രമണം നടത്തുന്നുണ്ട്. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ ഓരോ യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ […]

National

കശ്മീര്‍ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: കശ്മീര്‍ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി പാക് പ്രകോപനം. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, നൌഷാര, അഖ്‌നൂര്‍ എന്നിവിടങ്ങളില്‍ പാകിസ്താന്‍ വെടിവെപ്പു നടത്തി. തൊട്ടുപിന്നാലെ ഇന്ത്യയും തിരിച്ചടിച്ചു. തുടര്‍ച്ചയായി എട്ടാം ദിനമാണ് പ്രകോപനമില്ലാതെ പാകിസ്താന്‍ സൈന്യം വെടിയുതിര്‍ക്കുന്നത്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ഉറി, അഖ്‌നുര്‍, കുപ് വാര എന്നിവിടങ്ങളക്‌ലായിരുന്നു കഴിഞ്ഞ ദിവസം പാക് പ്രകോപനം ഉണ്ടായിരുന്നത്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നിര്‍ണായക യോഗങ്ങള്‍ തുടരും. […]

kerala Kerala Trending

പഹല്‍ഗാം ആക്രമണം; സിപ്പ് ലൈന്‍ ഓപ്പറേറ്ററും സംശയ നിഴലില്‍

പഹല്‍ഗാം ആക്രമണത്തില്‍ സിപ്പ് ലൈന്‍ ഓപ്പറേറ്ററും സംശയ നിഴലില്‍. ആക്രമണ സമയത്തും സിപ്പ് ലൈനില്‍ ആളെ അയച്ചു. സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് തുടര്‍ച്ചയായി പറഞ്ഞു. സിപ്പ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മിലിനെ എന്‍ ഐ എ ചോദ്യം ചെയ്തു. ഗുജറാത്തില്‍ നിന്നുള്ള വിനോദസഞ്ചാരി പങ്കുവെച്ച ദൃശ്യങ്ങളാണ് ചോദ്യം ചെയ്യലിന് ആധാരം. മുസമ്മിലിന് ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന് സംശയം. ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോര്‍ഡുചെയ്ത ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിപ്ലൈന്‍ ഓപ്പറേറ്റര്‍ […]

National

ഭീകരാക്രമണത്തിനെതിരെ തെരുവിലിറങ്ങി കശ്മീര്‍ ജനത

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനത തെരുവില്‍. ശാന്തി ഉറപ്പാക്കാന്‍ അധികാരികള്‍ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രതിഷേധം. ജമ്മു കാശ്മീരില്‍ വ്യാപാര സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരിലെ പത്രങ്ങള്‍ ഒന്നാം പേജ് കറുത്ത നിറത്തില്‍ അച്ചടിച്ചു. ‘ഇവിടെ ഹിന്ദു – മുസ്ലിം വേര്‍തിരിവില്ല. ഞങ്ങള്‍ക്ക് ജീവിക്കണം ഈ നാട്ടില്‍. സമാധാനം പുലരണം’ എന്നാണ് തെരുവിലിറങ്ങിയ കശ്മീര്‍ ജനത ആവശ്യപ്പെടുന്നത്. വിനോദസഞ്ചാരികള്‍ ഭയമില്ലാതെ കശ്മീരിലേക്ക് ഒഴുകിയെത്തിയതോടെ മെച്ചപ്പെട്ട ജീവിത […]

kerala Kerala National

ജമ്മു കശ്മീര്‍ ഭീകരാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

ജമ്മു കാശ്മീര്‍: ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കന്‍ കശ്മീരിലെ പഹല്‍ഗാമിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളികള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ജമ്മു കശ്മീരില്‍ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണം നടന്ന പഹല്‍ഗാമില്‍ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് […]

National

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 19th December 2024
  • 0 Comments

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കുല്‍ഗാമിലെ കദര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഒളിവില്‍ കഴിയുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. സുരക്ഷാസേനക്ക് നേരെ ശക്തമായ വെടിവെപ്പാണ് ഭീകരര്‍ നടത്തിയത്. സുരക്ഷാസേന പ്രത്യാക്രമണം നടത്തി. ഡിസംബര്‍ മൂന്നിന് ശ്രീനഗറിലെ ഏറ്റുമുട്ടലില്‍ ജുനൈദ് അഹമ്മദ് ഭട്ട് എന്ന ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഗംഗാഗീര്‍, ഗാന്ദര്‍ബാല്‍ എന്നിവിടങ്ങളില്‍ […]

National

ജമ്മു കശ്മീരില്‍ ഭൂചലനം; രണ്ടു തവണ കുലുങ്ങി

  • 20th August 2024
  • 0 Comments

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടു തവണ നേരിയ ഭൂചലനം. ബാരാമുല്ല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണു ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായത്. ഇന്നു രാവിലെയാണ് വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.9, 4.8 തീവ്രത രേഖപ്പെടുത്തി. രാവിലെ 6.45ഓടെയായിരുന്നു ആദ്യത്തെ സംഭവം. അഞ്ച് കി.മീറ്റര്‍ ആഴത്തില്‍ വരെ ഇതിന്റെ പ്രകമ്പനമുണ്ടായി. പിന്നാലെ 6.52നും സമാനരീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഇത് 10 കി.മീറ്റര്‍ ആഴത്തില്‍ വരെ പ്രതിഫലിച്ചെന്നാണ് ദേശീയ ഭൂകമ്പ ഗവേഷണകേന്ദ്രം അറിയിച്ചത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

National

കശ്മീരില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം; കോടികളുടെ നാശനഷ്ടം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • 4th August 2024
  • 0 Comments

കശ്മീരില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം. കോടികളുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ശ്രീനഗറിലെ ലേ ഹൈവേ അടച്ചു. ഉത്തരാഖണ്ഡിലും ഹിമാചലിലും പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ കംഗനിലാണ് മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടായത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കോടികളുടെ നാശനഷ്ടം ഉണ്ടായതായയി ആണ് കണക്കുകള്‍.

error: Protected Content !!