കാശ്മീരില്‍ മേഘവിസ്‌ഫോടനം;കനത്തമഴയിലും മിന്നല്‍ പ്രളയത്തിലും 37 വീടുകള്‍ തകര്‍ന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ വീണ്ടും മേഘവിസ്‌ഫോടനം. ഇന്നലെ രാത്രി പെയ്ത കനത്തമഴയിലും മിന്നല്‍ പ്രളയത്തിലും 37 വീടുകള്‍ തകര്‍ന്നു. നിരവധി കന്നുകാലികളെ കാണാതായി. ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് നിന്നും ആളുകളെ മാറ്റി മാര്‍പ്പിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ച ജമ്മു ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണ്. പ്രളയബാധിത പ്രദേശത്ത് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രളയബാധിതരെ എത്രയും പെട്ടന്ന് പുനരധിവസിപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് […]
