National News

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ സമസ്ത സുപ്രീംകോടതിയില്‍;’മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ഉപയോ​ഗിക്കണം

  • 27th March 2022
  • 0 Comments

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സമസ്ത.കർണാടക ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മുസ്ലീം സ്ത്രീകൾക്ക് ഹിജാബ് അനിവാര്യമാണെന്ന് സമസ്ത ഹർജിയിൽ പറയുന്നു. ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റി എന്നും ഹർജിയിൽ പറയുന്നു.മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമുടിയും കഴുത്തും ശിരോവസ്ത്രമുപയോ​ഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25ാം അനുഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നിതിനോട് […]

error: Protected Content !!