സഹകാര്യം ജൂറി പുരസ്കാരം നേടിയ ദിനേശ് കാരന്തൂരിന് ആദരം

കാരന്തൂർ: സഹകാര്യം ബെസ്റ്റ് സിഇഒ സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ ദിനേശ് കാരന്തുരിന് കുന്നമംഗലം പഞ്ചായത്ത്‌ 21വാർഡ് കമ്മിറ്റി പുരസ്‌കാരം പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ സി അബ്ദുൽ ഗഫൂർ നൽകി ആദരിച്ചു. വാർഡ് ലീഗ് പ്രസിഡന്റ് എം.ടി മൊയ്‌ദീൻ കോയ ,സെക്രട്ടറി സിദ്ധീഖ് തെക്കയിൽ ,ബഷീർ മാസ്റ്റർ ,എം.ടി സലീം ,എം.ടി അബൂബക്കർ ,ഹാരിസ്ദുബായ് ,സലാം എടക്കുനിചടങ്ങിൽ പങ്കെടുത്തു.

Local

കുഴിയടച്ച് രണ്ടാം നാള്‍ പൊട്ടിപ്പൊളിഞ്ഞ് കാരന്തൂര്‍-ഓവുങ്ങര റോഡ്

കാരന്തൂര്‍ :2 ദിവസം മുമ്പ് മുമ്പ് കുഴിയടച്ച് കാരന്തൂര്‍ ഓവുങ്ങര അപകടസാധ്യത കൂടുതലുള്ള മേഖല വീണ്ടും പൊട്ടിപ്പൊളിഞ്ഞ നിലയില്‍. : ശരിയായ രീതിയില്‍ സിമന്റും മറ്റും ചേര്‍ക്കാതെ കുഴിയടച്ചതിനാലാണ് മഴ പെയ്തയുടനെ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് പഴയ സ്ഥിതിയിലായത്. നിരവധി വാഹനങ്ങള്‍ ദിവസവും പോകുന്ന റോഡില്‍ ഈ കുഴികള്‍ കാരണം അപകട സാധ്യത ഏറെയാണ്. സര്‍ക്കാര്‍ ചിലവില്‍ ആണെങ്കില്‍ എന്തിന് ഈ പ്രഹസനം എന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ചോദ്യം.

Local

കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെ… പരിഹാരമാവാതെ കുഴികള്‍ കടന്നുള്ള യാത്ര

കുന്ദമംഗലം: ദേശീയ പാതയില്‍ കാരന്തൂര്‍ മതല്‍ കുന്ദമംഗലം വരെ കുഴികള്‍ താണ്ടിയുള്ള യാത്രക്ക് പരിഹാരമായില്ല. കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെയാണ് അപകടം നിറഞ്ഞ ഈ ജപ്പാന്‍ കുഴികള്‍കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടിലാവുന്നത്. കാരന്തൂര്‍ മുതല്‍ കുന്നമംഗലം വരെ ഇടതുഭാഗത്ത് പത്തോളം കുഴികളാണ് ഇതുവരെ രൂപപ്പെട്ടത.് ദിവസവും ചെറുതും വലുതുമായ അപകടങ്ങളും ഇവിടെ നിത്യസംഭവമാണ്. ദിവസവും രാവിലെയും വൈകീട്ടും വലിയ ഗതാഗതക്കുരുക്കും ഉണ്ടാവുന്നതോടെ വലിയ ബുദ്ധിമുട്ടിലാമ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. മഴക്കാലം ആയതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടങ്ങള്‍ കൂടുകയും […]

error: Protected Content !!