Kerala

തലശ്ശേരി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ മരണം

  • 25th July 2020
  • 0 Comments

കണ്ണൂർ : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തലശേരി സ്വദേശിനി ലൈല(62) ആണ് മരിച്ചത്. തലശ്ശേരി സ്വദേശി ലൈലയെ ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നായിരുന്നു മരണം. പിന്നീട് നടത്തിയ സ്രവ പരിശോധനയിൽ പോസിറ്റീവാകുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം സംസ്കരിക്കും. ഇന്ന് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കോവിഡ് മരണമാണിത്. കാസർഗോഡും പാലക്കാടും ഓരോ മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

error: Protected Content !!