മാലിന്യ മുക്തം നവകേരളം; കലാജാഥ സംഘടിപ്പിച്ചു
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് മാലിന്യ സംസ്കരണത്തെപ്പറ്റി അവബോധം നൽകാൻ മരുതോങ്കര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കലാജാഥ സംഘടിപ്പിച്ചു. മരുതോങ്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും സ്കൂളുകളിലുമായാണ് കലാജാഥ നടത്തിയത്. നൃത്തച്ചുവടുകളുമായി രംഗത്ത് എത്തിയ കുട്ടികൾ കാണികളെ കയ്യിലെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. ബാബുരാജ്, ജനപ്രതിനിധികൾ, പൊതു ജനങ്ങൾ എന്നിവർ കലാജാഥയുടെ ഭാഗമായുള്ള സ്കിറ്റിൽ അണിനിരന്നു. കാണികളുടെ പങ്കാളിത്തം കൊണ്ടും പ്രമേയത്തിലെ വൈവിധ്യം കൊണ്ടും കലാജാഥ ഏറെ ശ്രദ്ധേയമായി. മാലിന്യനിർമ്മാർജ്ജന യജ്ഞത്തോട് പൂർണമായും […]
