എകെജി സെന്റര്‍ ആക്രമണം; സ്വര്‍ണ്ണക്കടത്ത് കേസില്‍നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണോ എകെജി സെന്റര്‍ ആക്രമണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎമ്മും സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലാകുമ്പോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാവുന്നത് യാദൃശ്ചികമല്ല. സ്വപ്നയുടെ ആരോപണത്തിന് മുമ്പില്‍ മുഖ്യമന്ത്രി ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മിന്നല്‍ മുരളി സിനിമയില്‍, വില്ലന്‍ കടയ്ക്ക് തീവച്ചിട്ട് ആളുകളെ വിളിച്ചുകൂട്ടുന്ന രംഗവും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. പൊലീസിന്റെ […]









