Kerala

‘കാക്ക കറന്റടിച്ച് ചത്താലും കുറ്റം ബിജെപിക്കോ’; ഹരിയാനയില്‍ കൊല്ലപ്പെട്ട യുവാക്കളെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

  • 21st February 2023
  • 0 Comments

ഹരിയാനയില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ യുവാക്കളെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഹരിയാനയില്‍ കാക്ക കറന്റടിച്ച് ചത്താലും കുറ്റം ബിജെപിക്കോയെന്നാണ് പശുവിന്റെ പേരില്‍ നടന്ന കൊലപാതകത്തില്‍ സുരേന്ദ്രന്‍ പ്രതികരിച്ചത്.കെ സുരേന്ദ്രന്റെ പ്രതികരണം: ”ഹരിയാനയിലെ പശുവിന്റെ കാര്യം നിങ്ങള്‍ പറയുന്നു. കേരളത്തില്‍ നിങ്ങളുടെ പാര്‍ട്ടി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ. കേരളത്തിലെ സര്‍ക്കാര്‍ കറുത്ത കുപ്പായം അണിഞ്ഞ് പോകുന്നവനെ പിടിച്ച് ആക്രമിക്കുകയാണ്. കേരളത്തില്‍ എന്തൊക്കെ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. […]

Kerala

സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കും; കെ സുരേന്ദ്രൻ

  • 20th February 2023
  • 0 Comments

കോഴിക്കോട്:രാഷ്ട്രീയ പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തുകൊണ്ട് സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.ലഹരി മാഫിയയുടെയും ക്രിമിനൽ സംഘങ്ങളുടെയും പിടിയിലാണ് ഇപ്പോൾ പാർട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.നികുതി വർദ്ധന നിർദ്ദേശങ്ങൾക്കെതിരായ പ്രക്ഷോഭ പിരപാടികൾ തീരുമാനിക്കുന്നതിനായി ബിജെപി സംസ്ഥാന ഭാരവാഹി യോഗം കോഴിക്കോട് തുടങ്ങി.ശോഭ സുരേന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്..ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത്കുമാർ ഗൗതമിന്റെ സാന്നിധ്യത്തിലാണ് യോഗം. സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് […]

Kerala

രാജ്യം പുരോഗതിയിലേക്ക് നീങ്ങുമ്പോൾ കേരളം പിന്നാക്ക സംസ്ഥാനമായി മാറുന്നു; കെ സുരേന്ദ്രൻ

  • 8th February 2023
  • 0 Comments

തൃശൂർ: അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും രാജ്യം നീങ്ങുമ്പോൾ രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണ് കേരളമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പട്ടിക്കാട് പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപിയുടെ എട്ട് വർഷത്തെ ഭരണത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. അതിനു പിന്നാലെ ദാരിദ്ര്യ നിരക്ക് കുറയുകയും പട്ടിണി പൂർണമായും മാറുകയും ചെയ്തു. എന്നാൽ ഇടതുഭരണത്തിൽ കേരളം കിതക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളം തകർച്ചയെ നേരിടുകയാണ്. […]

Kerala

കെ.സുരേന്ദ്രനെതിരായ കേസ്; പിണറായി സർക്കാരിൻ്റെ ഗൂഢാലോചന, നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി

  • 12th January 2023
  • 0 Comments

തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനെതിരെ കടുത്ത വിമാർശനവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സിപിഎം നേതാവ് ലഹരി കടത്തിൽ കുടുങ്ങിയ ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചത് മാധ്യമ ശ്രദ്ധ തിരിക്കാനാണ്. സിപിഎമ്മിൻ്റെ ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ കേരള സമൂഹത്തിന് മുന്നിൽ വിലപോവില്ല. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് […]

Kerala

ലീഗിനെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്ത് എല്‍ഡിഎഫില്‍ ചേര്‍ക്കാൻ ശ്രമം; മുസ്ലിം ലീഗ് പച്ചയായ വര്‍ഗീയ പാര്‍ട്ടിയെന്ന് കെ സുരേന്ദ്രന്‍

  • 11th December 2022
  • 0 Comments

മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലീഗ് പച്ചയായ വര്‍ഗീയ പാര്‍ട്ടിയാണ്. രാജ്യ വിരുദ്ധ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ലീഗ്. യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ് ലീഗ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘ലീഗ് ഒരു പച്ചയായ വര്‍ഗീയ പാര്‍ട്ടിയാണ്. മുസ്ലിങ്ങള്‍ക്ക് മാത്രം അംഗത്വമുള്ളതും മുസ്ലിങ്ങള്‍ക്ക് വേണ്ടി മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നതുമായ പാര്‍ട്ടി. പേരില്‍ തന്നെ മതമുള്ള പാര്‍ട്ടി. ഇന്ത്യാ വിഭജനത്തെ അനുകൂലിച്ച പാര്‍ട്ടി എപ്പോഴാണ് ഇന്ത്യയില്‍ മതേതര നിലപാട് സ്വീകരിച്ചിട്ടുള്ളത്? ലീഗിനെ കോണ്‍ഗ്രസില്‍ […]

Kerala

പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി, നാണക്കേടെന്ന് കെ.സുരേന്ദ്രൻ

  • 4th November 2022
  • 0 Comments

തലശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ ബാലനെ ക്രൂരമായി അക്രമിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി. നിർത്തിയിട്ട കാറിൽ ചാരിനിന്നതിനാണ് ശിഹാബ് എന്ന ക്രിമിനൽ ബാലനെ നടുവിന് ചവിട്ടിയത്. ആക്രമണത്തിൽ നടുവിന് പരുക്കേറ്റ അന്യസംസ്ഥാനക്കാരനായ കുട്ടിക്കൊപ്പം നിൽക്കാതെ ശിഹാബിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്ത പൊലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്. […]

Kerala

പെൻഷൻ പ്രായം ഉയർത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി വീണ്ടും തന്റെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് തെളിയിച്ചിരിക്കുന്നു; പരിഹസിച്ച് കെ.സുരേന്ദ്രൻ

  • 1st November 2022
  • 0 Comments

സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തിയ സർക്കാരിന്റെ നടപടി വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതുസർക്കാർ കേരളത്തിലെ യുവജനങ്ങളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തെ തൊഴിലില്ലായ്മയുടെ കേന്ദ്രമായി മാറ്റുന്ന തലതിരിഞ്ഞ നയമാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഒരിക്കലും പെൻഷൻ പ്രായം ഉയർത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്ന പിണറായി വിജയൻ ഒരിക്കൽ കൂടി തന്റെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ പരിഹസിച്ചു.ഇത്രയും വലിയ യുവജനവിരുദ്ധതയ്ക്കെതിരെ പ്രതികരിക്കാത്ത ഡിവൈഎഫ്ഐയും എസ്എഫ്ഐയുമെല്ലാം പിരിച്ചുവിടുന്നതാണ് നല്ലത്. യുവാക്കൾക്കിടയിൽ പ്രവർത്തിക്കാൻ ഇവർക്കൊന്നും ഇനി അർഹതയില്ല. […]

Kerala

‘സുരേഷ് ഗോപിയുടെ കഴിവുകൾ നേതൃത്വം കൂടുതൽ പ്രയോജനപ്പെടുത്തും’; കെ സുരേന്ദ്രൻ

  • 14th October 2022
  • 0 Comments

സുരേഷ്‌ഗോപിയുടെ കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപിയെ ഒതുക്കുന്നു എന്ന് പറഞ്ഞത് ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സുരേഷ് ഗോപി വന്നപ്പോൾ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുകയാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. ഞങ്ങളുടെ പാർട്ടിയിൽ ആരാണ് കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപി വളരെ ശക്തനായ പൊതുപ്രവർത്തകനാണ്. തീർച്ചയായും […]

Kerala

‘ആർ എസ് എസിനെയും നിരോധിക്കണമെന്ന് പറയുന്ന സിപിഎമ്മും കോൺഗ്രസും പോപ്പുലർ ഫ്രണ്ടിനെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ്’; കെ സുരേന്ദ്രൻ

  • 1st October 2022
  • 0 Comments

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട് നിരോധനത്തിനെതിരെ സി പി എം ആദ്യം രംഗത്ത് വന്നത് പോപ്പുലർ ഫ്രണ്ടുകാരെ തങ്ങളുടെ പാളയത്ത് എത്തിക്കാനായിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോൾ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്. ആർ എസ് എസിനെയും നിരോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വിലപിക്കുന്നതും പോപ്പുലർ ഫ്രണ്ട് കേഡർമാരെ […]

Trending

പി.എഫ്.ഐക്ക് ഐ.എന്‍.എല്ലുമായി ബന്ധം; സുരേന്ദ്രൻ ഇന്ന് നടത്തിയത് ഉണ്ടയില്ലാ വെടി;അഹമ്മദ് ദേവര്‍കോവില്‍

  • 28th September 2022
  • 0 Comments

പി.എഫ്.ഐക്ക് ഐ.എന്‍.എല്ലുമായി ബന്ധമുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിനപ്പുറം കെ സുരേന്ദ്രന്‍റെ പ്രസ്താവനയെ കാണുന്നില്ലെന്ന് മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലെഴുതി,റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ നടത്തിയത് ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐ.എന്‍.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ […]

error: Protected Content !!