Kerala

സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രവാസികളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞു; കെ സുധാകരൻ എംപി

  • 5th February 2023
  • 0 Comments

സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രവാസികളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പ്രവാസി ലോകത്ത് ബജറ്റിനെതിരേ ആഞ്ഞടിക്കുന്ന ജനവികാരം മനസിലാക്കാൻ കരിമ്പൂച്ചകൾക്കിടയിൽ നിന്ന് മുഖ്യമന്ത്രി വല്ലപ്പോഴും പുറത്തുവരണം. പ്രവാസി സംഘടനകൾ അതിശക്തമായ സമരവുമായി രംഗത്തുവരും. അവരുടെ നീറുന്ന മനസും പുകയുന്ന പ്രതിഷേധവും കണക്കിലെടുത്ത് സർക്കാർ ബജറ്റ് അന്തിമമാക്കുന്നതിനു മുമ്പ് ഉദാരപൂർവമായ സമീപനം സ്വീകരിക്കണം. പ്രവാസികൾക്ക് സ്ഥിരമായി ചാർട്ടേഡ് ഫ്‌ളൈറ്റ് ഏർപ്പാടാക്കുമെന്ന പ്രഖ്യാപനം കേട്ട് പ്രവാസികൾ ചിരി തുടങ്ങിയിട്ട് ഇപ്പോഴും നിർത്തിയിട്ടില്ല. വ്യോമയാന […]

Kerala

‘ഇനി കോൺഗ്രസ് ഹർത്താലില്ല; ഹർത്താൽ സമരമുറക്ക് കോൺഗ്രസ് എതിര്’; ബജറ്റിനെതിരെ തീപാറും സമരം നയിക്കുമെന്ന് കെ സുധാകരൻ

  • 4th February 2023
  • 0 Comments

കണ്ണൂർ : സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം. ഹർത്താൽ എന്ന സമരമുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു. ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്ത് ജീവിതം നയിക്കുകയാണ്. സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. നികുതി […]

Kerala News

സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്ന പ്രസ്ഥാനം,കമ്യൂണിസം പ്രസംഗിക്കുമ്പോഴും സിപിഎം നേതാക്കള്‍ മുദുഹിന്ദുത്വം മനസ്സില്‍ താലോലിക്കുന്നു

  • 29th January 2023
  • 0 Comments

ബിജെപിയെ അധികാരത്തില്‍ നിന്ന് തുരത്താന്‍ സഹകരണത്തിന് കോണ്‍ഗ്രസ് തയ്യാറാകുമ്പോള്‍ പോലും പിന്നില്‍ നിന്ന് കുത്തുന്ന നിലപാടാണ് സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.സ്വന്തം പാളയത്തില്‍ നിന്ന് എംഎല്‍എ ഉള്‍പ്പെടെ ബിജെപിയിലേക്ക് പോകുമ്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കുന്ന തിരക്കിലാണ് സിപിഎം.ത്രിപുരയില്‍ ബിജെപിയെ ചെറുക്കാന്‍ കെല്‍പ്പില്ലാതെ കോണ്‍ഗ്രസിന്റെ സഹായം തേടിയിട്ടും ബിജെപിയോടുള്ള കൂറ് അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്.ഏറ്റവും ഒടുവില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ് തനിച്ച് 25 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി […]

Kerala

ഇരുമ്പ് പഴുക്കുമ്പോൾ കൊല്ലനും കൊല്ലത്തിയും ഒന്നെന്ന് പോലെയാണ് നയപ്രഖ്യാപന പ്രസംഗമെന്ന് കെ.സുധാകരൻ

  • 23rd January 2023
  • 0 Comments

ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരായ വിമർശനം മുഖ്യമന്ത്രി മയപ്പെടുത്തിയപ്പോൾ സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിൻറെ ജനദ്രോഹ ഭരണത്തെ പ്രകീർത്തിക്കുന്ന വാചോടാപം മാത്രമാണ് ഗവർണ്ണർ നയപ്രഖ്യാപനത്തിൽ നടത്തിയതെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. ഇരുമ്പ് പഴുക്കുമ്പോൾ കൊല്ലനും കൊല്ലത്തിയും ഒന്നാണെന്ന് പയുന്നത് പോലെയാണ് സർക്കാരും ഗവർണ്ണറും നടത്തിയ ഒത്തുതീർപ്പ് . കേന്ദ്ര നയങ്ങളെ ശക്തമായ ഭാഷയിൽ വിമർശിക്കേണ്ടിടത്ത് വെള്ളം ചേർത്തത് ഗവർണ്ണറെയും ബിജെപിയെയും പ്രീതിപ്പെടുത്താനാണ്. ഒരു ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് സർക്കാർ നിയമസഭയിൽ നടത്തിയത്. യാഥാർത്ഥ്യവുമായി ഒരുതരത്തിലും പൊരുത്തപെടുന്നില്ല. പൊള്ളയായ അവകാശവാദങ്ങൾ […]

Sports

ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നഷ്ടമായത് രണ്ടു വിലപ്പെട്ട ജീവനുകൾ;പ്രഹസന റെയ്ഡ് അവസാനിപ്പിക്കണമെന്ന് കെ.സുധാകരന്‍

  • 7th January 2023
  • 0 Comments

ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുമ്പോള്‍ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ് വഴക്കം അവസാനിപ്പിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഭക്ഷ്യാ സുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല.അതിനാലാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം. ഹോട്ടലുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണമാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.വിഷം കലര്‍ന്ന ഭക്ഷണം വിളമ്പുന്നവര്‍ക്കെതിരെ കര്‍ശന ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണം. കുറ്റമറ്റ […]

Kerala News

മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ്;രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കമെന്ന് കെ.സുധാകരന്‍

  • 4th January 2023
  • 0 Comments

മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പിണറായി വിജയനെന്ന വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും സുധാകരന്റെ വിമര്‍ശനം. ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷവിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കും മന്ത്രിസഭയിലേക്ക് ശ്രീ.സജി ചെറിയാന്റെ മടങ്ങിവരവ് . സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് ഇന്ത്യന്‍ ഭരണഘടനയെ വളരെ നിന്ദ്യമായ ഭാഷയില്‍ അവഹേളിച്ചതിന്റെ പേരിലാണ്.ആ അവഹേളനം അതുപോലെ […]

Kerala News

മുഖ്യമന്ത്രി മതാചാരങ്ങളെ പരസ്യമായി പൊതുവേദിയില്‍ അപമാനിക്കുന്നു;മാപ്പുപറയണമെന്ന് കെ.സുധാകരന്‍

  • 2nd January 2023
  • 0 Comments

കണ്ണൂര്‍ എസ് എന്‍ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയില്‍ ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിക്കും വിധം പെരുമാറിയ മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ശ്രീനാരായണ വേദികളില്‍ പതിവായി ഉപോഗിക്കുന്ന ഗുരുസ്തുതി ശ്ലോകം എല്ലാവരും ഭക്തിയോടെ എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന ഒന്നാണ്. ആ കീഴ്‌വഴക്കം പരസ്യമായി തെറ്റിക്കാന്‍ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണം. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നത്. താത്കാലിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് […]

Kerala

കെപിസിസി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അനുശോചിച്ചു

  • 20th December 2022
  • 0 Comments

കെപിസിസി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ ആകസ്മിക നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അഗാധമായ ദു:ഖം രേഖപ്പെടുത്തി. തികച്ചും ഞെട്ടിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വിയോഗം. കെപിസിസി ട്രഷറര്‍ എന്ന സുപ്രധാന പദവിയിലിരുന്ന് അദ്ദേഹം വലംകയ്യായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. എല്ലാ ദിവസവും നേരിട്ടും ഫോണിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്ന ഒരു സഹപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ എന്നും വഴിക്കാട്ടിയായിരുന്നു. സുദീര്‍ഘമായ രാഷ്ട്രീയ അനുഭവസമ്പത്ത് എല്ലാ രീതിയിലും പ്രയോജനം ചെയ്‌തെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. മുന്‍ […]

Kerala News

‘കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല’കെ സുധാകരനെതിരെ യൂത്ത് കോൺഗ്രസ്

  • 17th December 2022
  • 0 Comments

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. ആർഎസ്എസിനോട് കെപിസിസി അധ്യക്ഷൻ സ്വീകരിച്ച മൃദുസമീപനം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പില്‍ ഉയര്‍ന്ന വിമര്‍ശനം.താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവർ ഒറ്റുകാരാണ്. ശശി തരൂരിന് ഭ്രഷ്‌ട് കൽപ്പിച്ചാൽ യൂത്ത് കോൺഗ്രസ് വേദിയൊരുക്കും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസ് തിരിച്ചെടുക്കണമെന്നും യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ […]

Kerala News

കെ.റെയില്‍;പദ്ധതിയില്‍ നിന്നും മലക്കം മറിഞ്ഞസ്ഥിതിക്ക് ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനവും പിന്‍വലിക്കണമെന്ന് കെ.സുധാകരന്‍

  • 28th November 2022
  • 0 Comments

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും മലക്കം മറിഞ്ഞസ്ഥിതിക്ക് ഭൂമിയേറ്റെടുക്കലിനായിപ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം നിലനില്‍ക്കുന്നത് കാരണം പലര്‍ക്കും അവരുടെ ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കൂടാതെ പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനും തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ജനവിരുദ്ധവും നാടിനും പരിസ്ഥിതിക്കും ആപത്തുമായ കെ.റെയില്‍ പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍ യുടേണ്‍ എടുത്തത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലം കണ്ടത് കൊണ്ടാണ്. […]

error: Protected Content !!