Kerala News

കെ റെയിൽ;ഡിപിആര്‍ പുറത്തുവിടണമെന്ന് സി പി ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.എമ്മിനെ ഇക്കാര്യം അറിയിക്കും

  • 25th December 2021
  • 0 Comments

കെ-റെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ ആവശ്യപ്പെട്ട് സിപിഐ.ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.എമ്മിനെ ഇക്കാര്യം അറിയിക്കും.പദ്ധതിയുടെ ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് സ്വീകരിക്കും.സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന സംസ്ഥാന കൗണ്‍സിലിൽ ചില പ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. സിപിഐഎമ്മിനെ നിലപാടറിയിക്കാനുള്ള തീരുമാനം സിപിഐയിലെ ഉള്‍പാര്‍ട്ടി സമ്മര്‍ദം മൂലമെന്നാണ് സൂചന. രൂപരേഖ പുറത്തുവിടുന്നത് വരെ പദ്ധതിയെ പരസ്യമായി തള്ളേണ്ടെന്നാണ് സിപിഐ തീരുമാനം. […]

Kerala News

കെ-റെയില്‍ ;എല്ലാ പദ്ധതികള്‍ക്കും എതിര്‍പ്പ് ഉണ്ടാകാറുണ്ട് അത് മാറും;മുഖ്യമന്ത്രി

  • 24th December 2021
  • 0 Comments

കെ-റെയില്‍ പദ്ധതി നാടിന്റെ ഭാവിക്കും നല്ല നാളെക്കും വരും തലമുറയ്ക്കും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ പദ്ധതികള്‍ക്കും എതിര്‍പ്പ് ഉണ്ടാകാറുണ്ട്. എന്നാല്‍ അത് പിന്നീട് മാറുമെന്നും അദ്ദേഹം പറഞ്ഞു.“സംസ്ഥാനത്ത് ഒരു വികസന പദ്ധതി കൊണ്ടു വന്നാല്‍ അതിനെതിരെ ശക്തമായ എതിര്‍പ്പ് ചിലര്‍ പ്രകടിപ്പിക്കും. എതിര്‍ക്കുന്നവര്‍ക്കും പദ്ധതിയുടെ ഗുണഫലങ്ങള്‍ പിന്നീട് ലഭിക്കും. അവര്‍ പദ്ധതിക്ക് ഒപ്പം നില്‍ക്കുകയും ചെയ്യും. ശാസ്ത്രീയമായി പഠിച്ച് എതിര്‍ക്കുന്നവരെ കാര്യങ്ങള്‍ […]

Kerala News

കെ റെയില്‍ സ്ഥലമേറ്റെടുപ്പ്;ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ച് കുടുംബം കയ്യിൽ ലൈറ്ററും

  • 20th December 2021
  • 0 Comments

കെ റെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ച് കുടുംബം.റിട്ട. കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കയ്യില്‍ ലൈറ്ററും കരുതിയിരുന്നു. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുടുംബവുമായി സംസാരിച്ച് രംഗം ശാന്തമാക്കി.അതേസമയം, സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേര്‍ന്ന സ്ഥലത്തും കെ റെയില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടല്‍ നടന്നു. തുടര്‍ന്ന് ഈ വീട്ടിലെ വീട്ടമ്മയും പെണ്‍കുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.

Kerala News

കെ റെയിൽ;തരൂരിന് അദ്ദേഹത്തിൻ്റേതായ കാഴ്ചപ്പാടുകളുണ്ട്;പക്ഷേ ഇരിക്കുന്നിടം കുഴിക്കാൻ സമ്മതിക്കില്ല: കെ.സുധാകരൻ

  • 18th December 2021
  • 0 Comments

കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച ശശി തരൂരിന്റെ പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ പിന്നാലെ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ അത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്ന് സുധാകരൻ പറഞ്ഞു.ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല. തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.കേവലം കോണ്ഗ്രസ് പാർട്ടിയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങാത്ത ആളാണ് തരൂർ. അദ്ദേഹത്തിന് അദ്ദേഹത്തിൻ്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാൽ ഒരു പാർട്ടി പ്രവർത്തകനെന്ന പാർട്ടിയുടെ നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും തീരുമാനങ്ങളെ പിന്താങ്ങാനും […]

Kerala News

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തുവിടണംഃ ഉമ്മന്‍ ചാണ്ടി

  • 14th December 2021
  • 0 Comments

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തുവിടണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവന്‍ അലോക് കുമാര്‍ വര്‍മയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഉയര്‍ന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിപിആര്‍ രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ […]

Kerala News

മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം; കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല; കെ സുരേന്ദ്രൻ

  • 21st November 2021
  • 0 Comments

മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം. കെ റെയിൽ പദ്ധതിയിൽ ഭീമമായ അഴിമതിയാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നതെന്നും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് കെ റെയിൽ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിതെന്നും ഒരുലക്ഷം കോടിയിൽ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാൻ ആണ് സർക്കാർ ലക്ഷ്യം. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. […]

error: Protected Content !!