‘ഓണം അടുക്കുമ്പോള്‍ കാറില്‍ ഒരാള്‍ മാത്രം സിറ്റിയിലേക്ക് വരുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണം’; ചര്‍ച്ചയായി കോഴിക്കോട് സിറ്റിയിലെ ഓട്ടോ ഡ്രൈവറുടെ കുറിപ്പ്
കോഴിക്കോട് നഗരത്തില്‍ ഓട്ടോഡ്രൈവറായ നാസര്‍ എഴുതിയ ഒരു പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ഓണക്കാലത്ത് നഗരത്തിലെ തിരക്കുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്. ചലച്ചിത്രതാരം ജോയ് മാത്യു ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്തതോടെ പോസ്റ്റ് കൂടുതല്‍ ചര്‍ച്ചയായി. ചില കാര്യങ്ങള്‍ ശരിയെന്ന് തോന്നിയാല്‍ അത് അധികാരികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലതല്ലേ? എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നാസറിന്റെ പോസ്റ്റ് ഇങ്ങനെ: ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഷൗക്കത്തലി സാര്‍. എന്റെ പേര് നാസര്‍ ഞാന്‍ കോഴിക്കോട് സിറ്റിയിലെ […]







