തൃശൂരില്‍ ഒരു വീട്ടില്‍ 113 വോട്ട്; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5 പേര്‍ മാത്രം; ജോസഫ് ടാജറ്റ്
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്. തൃശ്ശൂര്‍ കോര്‍പറേഷനിലെ പഴയ നടത്തറ വാര്‍ഡില്‍ ഒരു വീട്ടിലാണ് ഇത്രയും പേര്‍ വോട്ടര്‍മാരായത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്ത സമ്മേളനത്തില്‍ ആണ് ഇക്കാര്യം പുറത്തു വിട്ടത്. അശോകന്‍ എന്ന വ്യക്തിയുടെ പേരിലുള്ള വീട്ടിലാണ് വോട്ട് ചേര്‍ത്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5 പേര്‍ മാത്രമാണ് ഇവിടെ വോട്ടര്മാര് ആയിരുന്നത്. ഇതാണ് 113 ആയത്. ലോകസഭ തെരഞ്ഞെടുപ്പിന് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ അട്ടിമറി […]

